‘രാഹുല്‍ ഗാന്ധിയെ വിമര്‍ശിക്കുമ്പോള്‍ മറുപടി വരുന്നത് ബിജെപിയില്‍ നിന്ന് ‘ ; കോണ്‍ഗ്രസ് – ബിജെപി അന്തര്‍ധാര ആരോപിച്ച് കെജ്‌രിവാള്‍

ബിജെപിയും കോണ്‍ഗ്രസും തമ്മില്‍ അന്തര്‍ധാരയെന്ന് ആരോപിച്ച് ആം ആദ്മി പാര്‍ട്ടി കണ്‍വീനര്‍ അരവിന്ദ് കെജ്‌രിവാള്‍. നിര്‍ണായക വിഷയങ്ങളില്‍ മൗനം പാലിക്കുന്ന രാഹുലിന്റെ നിലപാടിനെ വിമര്‍ശിച്ചതിന് പിന്നാലെയുള്ള ബിജെപി നേതാവ് പ്രതികരിച്ചത് ചൂണ്ടിക്കാട്ടിയായിരുന്നു കെജ്‌രിവാളിന്റെ വിമര്‍ശനം. കോണ്‍ഗ്രസും ബിജെപിയും ചേര്‍ന്ന് ‘ബിഹൈന്‍ഡ് ദി സീന്‍ ജുഗല്‍ബന്ധി’ ഉണ്ടാക്കുന്നു എന്നായിരുന്നു കെജ്‌രിവാളിന്റെ ആരോപണം.
രാഹുല്‍ ഗാന്ധിക്ക് പാര്‍ട്ടിയെ കുറിച്ചാണ് ആശങ്ക, രാജ്യത്തെ കുറിച്ചല്ല എന്നായിരുന്നു കെജ്‌രിവാളിന്റെ വിമര്‍ശനം. രാഹുല്‍ഗാന്ധി ഇന്ന് ഡല്‍ഹിയിലേക്ക് വന്നു. എന്നെ ഒരുപാട് വിമര്‍ശിച്ചു. അദ്ദേഹത്തിന്റെ പ്രസ്താവനകളെക്കുറിച്ച് ഞാന്‍ പ്രതികരിക്കുന്നില്ല. അദ്ദേഹത്തിന്റെ പോരാട്ടം കോണ്‍ഗ്രസിനെ രക്ഷിക്കാനാണ്, എന്റെ പോരാട്ടം രാജ്യത്തെ രക്ഷിക്കാനും – കെജ്‌രിവാള്‍ കുറിച്ചു. ബിജെപി ഐടി സെല്‍ തലവന്‍ അമിത് മാളവ്യ ഇതിന് മറുപടിയുമായി രംഗത്തെത്തുകയായിരുന്നു. രാജ്യത്തെ കുറിച്ച് പിന്നീട് ആശങ്കപ്പെടൂ. ഇപ്പോള്‍ നിങ്ങളുടെ ന്യൂഡല്‍ഹി സീറ്റ് സംരക്ഷിക്കൂ എന്നായിരുന്നു മാളവ്യയുടെ മറുപടി.
ഇതെന്താണ് കാര്യം. രാഹുല്‍ ഗാന്ധിയെക്കുറിച്ച് ഒരു വരി മാത്രമാണ് ഞാന്‍ പറഞ്ഞത്, അതിനുള്ള മറുപടി ബിജെപിയില്‍ നിന്ന് വരുന്നു. ബിജെപി നേരിടുന്ന പ്രശ്നങ്ങള്‍ നോക്കൂ. കോണ്‍ഗ്രസിനും ബിജെപിക്കും ഇടയിലുള്ള അന്തര്‍ധാര ഈ ഡല്‍ഹി തെരഞ്ഞെടുപ്പില്‍ പുറത്ത് വരും – കെജ്‌രിവാള്‍ കുറിച്ചു.
അതേസമയം, തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ട ലംഘനം നടത്തിയതിന് മുഖ്യമന്ത്രി അതിഷിക്കെതിരെ കേസെടുത്തു. ഔദ്യോഗിക വാഹനം ദുരുപയോഗം ചെയ്തെന്നാണ് കേസ്. വോട്ടിനായി ബിജെപി പണം വിതരണം ചെയ്യുന്നു എന്ന് ആവര്‍ത്തിച്ച് അരവിന്ദ് കെജ് രിവാള്‍ ആവര്‍ത്തിച്ചു. വോട്ടര്‍മാരെ തങ്ങള്‍ വിലക്കെടുക്കുകയാണെന്ന് ബിജെപി നേതാക്കള്‍ പരസ്യമായി തന്നെ പറയുന്നു. ഡല്‍ഹിയിലെ ജനങ്ങളുടെ വോട്ട് പണം കൊടുത്ത് വാങ്ങാന്‍ കഴിയില്ല എന്ന മറുപടി ഡല്‍ഹിയിലെ വോട്ടര്‍മാര്‍ ബിജെപിക്ക് നല്‍കണം. വോട്ടിനായി പണം നല്‍കുന്നത് തന്റെ സ്ഥാനാര്‍ത്ഥിയാണെങ്കില്‍ കൂടിയും വോട്ട് നല്‍കരുത് – കെജ്രിവാള്‍ വ്യക്തമാക്കി.
Story Highlights : Spoke about Rahul Gandhi, hurt BJP replied: Arvind Kejriwal
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here