Advertisement

‘സര്‍ക്കാര്‍ പിന്നോട്ട് പോയതല്ല, എല്ലാ നിയമത്തെയും പോലെ വനനിയമത്തിലും കാലാനുസൃതമായ മാറ്റങ്ങള്‍ ഉണ്ടാവണം’; മന്ത്രി എ കെ ശശീന്ദ്രന്‍

January 15, 2025
Google News 2 minutes Read
aks

വന നിയമ ഭേദഗതി ഉപേക്ഷിച്ച സര്‍ക്കാര്‍ നടപടിയില്‍ പ്രതികരണവുമായി മന്ത്രി എ കെ ശശീന്ദ്രന്‍. ഭേദഗതി കാലോചിതം ആയിരുന്നവെന്ന് മന്ത്രി പറഞ്ഞു. എല്ലാ നിയമത്തെയും പോലെ വനനിയമത്തിലും കാലാനുസൃതമായ മാറ്റങ്ങള്‍ ഉണ്ടാവണമെന്നും അദ്ദേഹം വ്യക്തമാക്കി. സര്‍ക്കാര്‍ പിന്നോട്ട് പോയതല്ലെന്നും കര്‍ഷകരെയും ജനങ്ങളെയും ദ്രോഹിക്കുകയല്ല സര്‍ക്കാര്‍ ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി.

മലയോരജനതയെ സര്‍ക്കാരിന് എതിരായി മാറ്റാന്‍ രാഷ്ട്രീയ ഗൂഢാലോചന നടന്നുവെന്ന് മന്ത്രി ആരോപിച്ചു. അങ്ങനെയാണ് നിലമ്പൂരില്‍ പ്രക്ഷോഭം ആരംഭിച്ചത്. പിന്നീട് മുസ്ലീം ലീഗ് ഒരു സമരവുമായി മുന്നോട്ട് വന്നു. ഇപ്പോള്‍ യുഡിഎഫും സമരവുമായി മുന്നോട്ട് വരുന്നു. ഇങ്ങനെയൊരു സാഹചര്യത്തില്‍ ജനങ്ങളോട് യുദ്ധ പ്രഖ്യാപനം നടത്തി ഏതെങ്കിലും ഒരു നിയമം പാസാക്കുക എന്നത് ഞങ്ങളുടെ നിലപാടല്ല. തര്‍ക്കത്തില്‍ നില്‍ക്കുന്ന ഒരു കാലത്ത്, പ്രത്യേകിച്ച് മലയോര മേഖലയിലെ ജനങ്ങളുടെ മനസില്‍ തീകോരിയിട്ട് അവരെ സര്‍ക്കാര്‍ വിരുദ്ധരാക്കി മാറ്റുന്നതിനുള്ള രാഷ്ട്രീയേതര സംഘടനകളുടെ ഗൂഢശ്രമത്തിന് ഒരു സാഹചര്യമുണ്ടാക്കുന്നത് ഉചിതമല്ല എന്നാണ് ഞങ്ങള്‍ക്ക് കണ്ടെത്താന്‍ കഴിഞ്ഞത് – അദ്ദേഹം വ്യക്തമാക്കി.

Read Also: ഏത് നിയമവും മനുഷ്യര്‍ക്ക് വേണ്ടി എന്നതാണ് നിലപാടെന്ന് മുഖ്യമന്ത്രി; വനനിയമഭേദഗതിയില്‍ നിന്ന് സര്‍ക്കാര്‍ പിന്നോട്ട്

മുഖ്യമന്ത്രിയുമായി ആലോചിച്ച ശേഷമാണ് കരട് പിന്‍വലിച്ചതെന്നും മന്ത്രി വ്യക്തമാക്കി. ഭേദഗതി ഇപ്പോള്‍ ആവശ്യമില്ല എന്ന് മുഖ്യമന്ത്രിയുമായി നടത്തിയ ചര്‍ച്ചയില്‍ ധാരണയായെന്നും അദ്ദേഹം പറഞ്ഞു. കര്‍ഷക താത്പര്യം സംരക്ഷിക്കുകയാണ് സര്‍ക്കാര്‍ നിലപാട്. നിയമത്തിന്റെ കാര്യത്തില്‍ സര്‍ക്കാര്‍ തിടുക്കം കാട്ടിയിട്ടില്ല, കൈ പൊള്ളിയിട്ടുമില്ല. കര്‍ഷക വിരുദ്ധമാണ് സര്‍ക്കാര്‍ എന്ന് വരുത്തി തീര്‍ക്കാന്‍ ഗൂഢാലോചന നടന്നു – മന്ത്രി വ്യക്തമാക്കി.

ഏത് നിയമവും മനുഷ്യര്‍ക്ക് വേണ്ടി എന്നതാണ് സര്‍ക്കാര്‍ നിലപാടെന്ന് മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തിലൂടെ വ്യക്തമാക്കി. വനനിയമ ഭേദഗതിയുമായി ബന്ധപ്പെട്ട് നിരവധി ആശങ്കകള്‍ ഉയര്‍ന്നിരുന്നു. ആശങ്കകള്‍ പരിഹരിക്കാതെ മുന്നോട്ടിനീങ്ങാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നില്ല. നിയമത്തിന്റെ ഏതെങ്കിലും വകുപ്പുകള്‍ വഴി നിഷ്പ്തിമാകുന്ന അധികാരം ദുരുപയോഗം ചെയ്യപ്പെടുമെന്ന ആശങ്ക സര്‍ക്കാര്‍ ഗൗരവത്തോടെയാണ് കാണുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

Story Highlights : A K Saseendran about forest amendment act

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here