Advertisement

വിവാദ സമാധിക്കല്ലറ ഇന്ന് പൊളിക്കില്ല; കുടുംബത്തിന്റെ നീക്കം നിരീക്ഷിച്ച് പൊലീസ്

January 15, 2025
Google News 1 minute Read

തിരുവനന്തപുരം നെയ്യാറ്റിൻകരയിലെ വിവാദ സമാധിക്കല്ലറ ഇന്ന് പൊളിക്കില്ല. നിലവിലെ ക്രമസമാധാന പ്രശ്നങ്ങൾ പൂർണമായി പരിശോധിച്ച ശേഷം കല്ലറ പൊളിക്കുന്ന നടപടികളിലേക്ക് കടക്കാനാണ്
ജില്ലാ ഭരണകൂടത്തിന്റെ നീക്കം.

ഇനിയൊരു ഉത്തരവും നോട്ടീസും ജില്ലാ ഭരണകൂടം ഇറക്കില്ല. കുടുംബത്തിന്റെ നീക്കവും പൊലീസ് നിരീക്ഷുക്കുന്നുണ്ട്. കോടതിയിൽ പോയി കല്ലറ പൊളിക്കുന്നത് തടയാനാണ് കുടുംബത്തിന്റെ ആലോചന. മരണത്തിലെ അസ്വാഭാവികത പുറത്തുകൊണ്ടുവരാൻ കല്ലറ പൊളിക്കാൻ തന്നെയാണ് ജില്ലാ ഭരണകൂടത്തിന്റെ തീരുമാനം. പ്രദേശത്തെ സാഹചര്യം പരിഗണിച്ച് പോലീസ് നൽകുന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ആയിരിക്കും തുടർനടപടി.

കല്ലറ പൊളിക്കാൻ അനുവദിക്കില്ലെന്ന് നിലപാടിലാണ് കുടുംബം. അച്ഛന്റെ ഇഷ്ടപ്രകാരമാണ് സമാധിപീഠമുണ്ടാക്കിയതെന്നും കല്ലറ പൊളിക്കാൻ അനുവദിക്കില്ലെന്നു മകൻ സനന്ദൻ 24 നോട് പറഞ്ഞിരുന്നു. നോട്ടീസ് ലഭിക്കുന്ന മുറയ്ക്ക് ഹൈക്കോടതിയെ സമീപിക്കുമെന്ന് കുടുംബത്തിന്റെ അഭിഭാഷകൻ രഞ്ജിത്ത് 24 നോട് പറഞ്ഞു.

അതേസമയം ഗോപൻ സ്വാമിയുടെ മരണവുമായി സമാന്തരമായി പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്. കഴിഞ്ഞദിവസം ബന്ധുക്കളുടെ ഉൾപ്പെടെ മൊഴി പോലീസ് രേഖപ്പെടുത്തിയിരുന്നു. മകൻ ഉൾപ്പെടെ നൽകിയ മൊഴികളിൽ അവ്യക്തത കണ്ടെത്തി. ഈ സാഹചര്യത്തിൽ വിശദമായ മൊഴി രേഖപ്പെടുത്തണനാണ് പോലീസ് തീരുമാനം.

Story Highlights : Samadhi Neyyatinkara tomb demolition temporary stopped

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here