കടയിൽ നിന്നും വാങ്ങിയ സമൂസയ്ക്കുള്ളിൽ ചത്ത പല്ലിയെ കണ്ടെത്തി

കടയിൽ നിന്ന് വാങ്ങിയ സമൂസയില്‍ നിന്നും പല്ലിയെ കിട്ടിയതായി പരാതി. തൃശ്ശൂർ ഇരിങ്ങാലക്കുട ബസ് സ്റ്റാൻ്റിനു സമീപം കൂടല്‍മാണിക്യം റോഡില്‍ പ്രവര്‍ത്തിക്കുന്ന ‘ബബിള്‍ ടീ’ എന്ന പേരിൽ പ്രവർത്തിക്കുന്ന കടയില്‍ നിന്ന് വാങ്ങിയ സമൂസയില്‍ നിന്നാണ് പല്ലിയെ കിട്ടിയത്.
ആനന്ദപുരം സ്വദേശി തോണിയില്‍ വീട്ടില്‍ സിനി രാജേഷും മകനുമാണ് കടയിൽ നിന്നും ചായ കുടിച്ച ശേഷം മകള്‍ക്കായി രണ്ട് സമൂസ പാഴ്സല്‍ വാങ്ങിയത്.വീട്ടിലെത്തി മകള്‍ സമൂസ കഴിക്കുന്നതിനിടെയാണ് സമൂസയ്ക്കുള്ളില്‍ നിന്നും പല്ലിയെ കണ്ടതെന്ന് അമ്മ സിനി പറയുന്നു.
Read Also: പാടത്ത് ഭീമൻ ബലൂണിന്റെ അടിയന്തര ലാൻഡിങ്; ബലൂണിലുണ്ടായിരുന്നത് അമ്മയും മകളും സാങ്കേതിക വിദഗ്ധരും
ദ്രവിച്ചു തുടങ്ങിയ പല്ലിയെയാണ് സമൂസയ്ക്കുള്ളിൽ കണ്ടെത്തിയത്. തുടർന്ന് ഭർത്താവ് രാജേഷ് ഉടന്‍ തന്നെ ഇരിങ്ങാലക്കുട ആരോഗ്യ വിഭാഗത്തില്‍ പരാതി നല്‍കുകയായിരുന്നു. ഇതോടെ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥര്‍ കടയിലെത്തി പരിശോധന നടത്തുകയായിരുന്നു.
Story Highlights : A dead lizard was found inside a store-bought samosa
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here