Advertisement

ഉണക്കമുന്തിരി വെള്ളം നല്ലതാണോ ? അറിയാം ഗുണങ്ങൾ

January 16, 2025
Google News 2 minutes Read

ഉണക്കമുന്തിരി വെള്ളം കുടിക്കുന്നത് ശരീരത്തിന് ഏറെ ഗുണങ്ങൾ നൽകും.ഇതിലടങ്ങിയിരിക്കുന്ന മിനറൽസ് ,ആന്റിഓക്സിഡന്റ്സ് ,വിറ്റാമിൻസ് , അയൺ എന്നിവ ചർമ്മത്തിന് തിളക്കം , മികച്ച ദഹനം, വിളർച്ച എന്നിവയ്ക്ക് സഹായകമാണ്.

Read Also:പ്രേക്ഷകർ ഏറെ കാത്തിരുന്ന ‘പ്രാവിൻകൂട് ഷാപ്പ്’ തിയേറ്ററുകളിലെത്തി

ഈ വെള്ളം കുടിക്കുന്നതിലൂടെ ശരീരത്തിലെ വിഷാംശങ്ങൾ പുറംതള്ളപ്പെടുകയും രക്തം ശുദ്ധീകരിക്കുകയും ചെയ്യും. കരളിനെ ശുദ്ധീകരിക്കാനും ഇത് വളരെ നല്ലതാണ്.
ഉണക്കമുന്തിരി വെള്ളം കുടിക്കുന്നത് ശരീരത്തെ ഹൈഡ്രേറ്റ് ചെയുകയും വയറ്റിനുള്ളിലെ ആസിഡ് നിയന്ത്രിക്കുകയും ചെയ്യുന്നു.

രോഗപ്രതിരോധ ശേഷിക്ക് വളരെ ഉത്തമമായ മുന്തിരി വെള്ളം ശരീരത്തിലെ ചീത്ത കൊളസ്‌ട്രോളിന്റെ അളവ് കുറച്ച് ഹൃദയത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നു.ശരീരത്തിൽ അയണിന്റെ അളവ് കുറവുള്ളവർക് ഇത് ഏറെ ഗുണകരമാണ് കൂടാതെ രക്തം വർധിപ്പിക്കാനും ഈ വെള്ളം കുടിക്കാവുന്നതാണ്.

ഉയർന്ന ആന്റിഓക്സിഡന്റുകൾ അടങ്ങിയിട്ടുള്ള ഈ വെള്ളം മുഖക്കുരു തടയുകയും , ശരീരത്തിലെ ജലാംശം നിലനിർത്തുകയും ചെയ്യുന്നു. ഇതിലെ പൊട്ടാസ്യത്തിന്റെ അളവ് രക്തസമ്മർദ്ദം നിയന്ത്രിക്കുന്നു. ഒരു രാത്രി മുഴുവൻ വെള്ളത്തിൽ കുതിർത്തു വെച്ച ഉണക്കമുന്തിരി അതിരാവിലെ വെറും വയറ്റിലാണ് കുടിക്കേണ്ടത്. ഇതിലൂടെ ശരീര ഭാരം കുറയ്ക്കാനും , അനീമിയ പോലെയുള്ള രോഗങ്ങളിൽ നിന്ന് സംരക്ഷിക്കുകയും ചെയ്യുന്നു.

Story Highlights :Drinking raisin water has many benefits for the body

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here