എന്‍എം വിജയന്റെ ആത്മഹത്യ: കോണ്‍ഗ്രസ് നേതാക്കളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഇന്നും വാദം തുടരും

വയനാട് ഡിസിസി ട്രഷറര്‍ എന്‍എം വിജയന്റെയും മകന്‍ ജിജേഷിന്റെയും ആത്മഹത്യയുമായി ബന്ധപ്പെട്ട കേസില്‍ കോണ്‍ഗ്രസ് നേതാക്കളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഇന്നും വാദം തുടരും. കല്‍പ്പറ്റ ജില്ലാ സെഷന്‍സ് കോടതിയാണ് വാദം കേള്‍ക്കുന്നത്. ഐ.സി ബാലകൃഷ്ണന്‍ MLA, ഡിസിസി പ്രസിഡന്റ് എന്‍.ഡി അപ്പച്ചന്‍, മുന്‍ ജില്ലാ ട്രഷറര്‍ കെ.കെ ഗോപിനാഥന്‍ എന്നിവരുടെ ജാമ്യാപേക്ഷയാണ് കോടതി പരിഗണിക്കുന്നത്.
കേസില്‍ കോണ്‍ഗ്രസ് നേതാക്കളുടെ പങ്ക് വ്യക്തമാണെന്നും ആത്മഹത്യാക്കുറിപ്പ് പ്രധാന തെളിവാണെന്നും പ്രോസിക്യൂഷന്‍ വാദിച്ചപ്പോള്‍, ആത്മഹത്യാക്കുറിപ്പുമായി ബന്ധപ്പെട്ട് വിശദമായ അന്വേഷണം നടത്തണമെന്നും ചിലവരികള്‍ വെട്ടിയ നിലയിലാണെന്നും ആയിരുന്നു പ്രതിഭാഗത്തിന്റെ വാദം. കേസ് അന്വേഷണം ക്രൈംബ്രാഞ്ച് ഉടന്‍ ഏറ്റെടുക്കും. സാമ്പത്തിക ക്രമക്കേടുമായി ബന്ധപ്പെട്ട മൂന്ന് കേസുകളും ക്രൈംബ്രാഞ്ചിന് കൈമാറിയിട്ടുണ്ട്.
എന്‍ എം വിജയന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറണമെന്ന് കുടുംബം ആവശ്യപ്പെട്ടിരുന്നു. ഇത് പരിഗണിച്ചാണ് ആത്മഹത്യാ കേസുകളും അനുബന്ധിച്ചുള്ള മൂന്ന് സാമ്പത്തിക കുറ്റകൃത്യങ്ങളും ക്രൈംബ്രാഞ്ച് അന്വേഷിക്കുന്നത്. താളൂര്‍ സ്വദേശി പത്രോസ്, മാളിക സ്വദേശി പുത്തന്‍ പുരയില്‍ ഷാജി ,പുല്‍പ്പള്ളി സ്വദേശി സായൂജ് എന്നിവര്‍ നല്‍കിയ സാമ്പത്തിക പരാതികളാണ് ക്രൈംബ്രാഞ്ച് അന്വേഷിക്കുക. കേസ് ഡയറി, ആത്മഹത്യാ കുറിപ്പ്, മൊഴികളുടെ വിശദാംശങ്ങള്‍ തുടങ്ങിയവ ഉടന്‍തന്നെ അന്വേഷണ സംഘം ക്രൈം ബ്രാഞ്ചിന് കൈമാറും.
ചില വരികള്‍ വെട്ടിയ നിലയിലാണെന്നുമായിരുന്നു പ്രതിഭാഗത്തിന്റെ വാദം. വാദം നാളെയും തുടരാം എന്ന് വ്യക്തമാക്കിയ കോടതി, ജാമ്യാപേക്ഷയില്‍ വിധി വരുന്നതുവരെ പ്രതികളുടെ അറസ്റ്റ് പാടില്ലെന്നും ഉത്തരവിട്ടു. ഐസി ബാലകൃഷ്ണന്‍ MLA സ്ഥാനം രാജി വെയ്ക്കണമെന്നാവശ്യപ്പെട്ട് CPI നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷമുണ്ടായി.
Story Highlights : NM Vijayan’s suicide: Argument on anticipatory bail plea of Congress leaders will continue today
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here