Advertisement

വാട്സ്ആപ്പില്‍ പുത്തൻ നാല് ഫീച്ചറുകളുമായി മെറ്റ

January 16, 2025
Google News 1 minute Read
whatsapp

ജനപ്രിയ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ വാട്സ്ആപ്പില്‍ പുതിയ നാല് ഫീച്ചറുകൾ അവതരിപ്പിച്ചിരിക്കുകയാണ് മെറ്റ. വാട്‌സ്ആപ്പ് ചാറ്റുകള്‍ കൂടുതല്‍ രസകരമാക്കുന്നതിന് പുതിയ ക്യാമറ ഇഫക്ടുകളും സെല്‍ഫി സ്റ്റിക്കറുകളും ക്വിക്കര്‍ റിയാക്ഷനുകളുമാണ് വാട്‌സ്ആപ്പില്‍ മെറ്റ കൊണ്ടുവന്നത്. വാട്സ്ആപ്പിനെ കൂടുതല്‍ രസകരവും അനായാസവുമാക്കുന്നതിന് നിരന്തരം ശ്രമിച്ചുകൊണ്ടിരിക്കുകയാണ് മെറ്റ. വാട്സ്ആപ്പില്‍ പുത്തന്‍ അപ്‌ഡേറ്റുകള്‍ വന്നുകൊണ്ടിരിക്കുന്നത് ഇതിന് ഉദാഹരണമാണ്. 2025ല്‍ കൂടുതല്‍ ഫീച്ചറുകളാണ് വാട്‌സ്ആപ്പിലേക്ക് വരാൻ ഇരിക്കുന്നത്. [WhatsApp ]

പുത്തന്‍ ക്യാമറ ഇഫക്ടുകളും, സെല്‍ഫി സ്റ്റിക്കറുകളും, ഷെയര്‍ എ സ്റ്റിക്കര്‍ പാക്കും, ക്വിക്കര്‍ റിയാക്ഷനുമാണ് ഇപ്പോളുള്ള പുതിയ നാല് ഫീച്ചറെന്ന് മെറ്റ വ്യക്തമാക്കിയിട്ടുണ്ട്.

Read Also: കൂറ്റന്‍ ജയം: അയര്‍ലന്‍ഡിനെതിരായ ഏകദിന ക്രിക്കറ്റ് പരമ്പര സ്വന്തമാക്കി ഇന്ത്യന്‍ വനിതകള്‍

പുത്തൻ ഫീച്ചറുകൾ നോക്കാം;

ക്യാമറ ഇഫക്ടുകള്‍: നിങ്ങള്‍ വീഡിയോയോ ഫോട്ടോയോ എടുക്കുമ്പോഴും ചാറ്റ് വഴി അടക്കുമ്പോഴും 30 ബാക്ക്‌ഗ്രൗണ്ടുകള്‍ ഉപയോഗിക്കാം. ഈ ഫില്‍ട്ടറുകളും ഇഫക്ടുകളും നിങ്ങളുടെ ഫോട്ടോകളുടെയും വീഡിയോകളുടേയും മുഖച്ഛായ മാറ്റും.

സെല്‍ഫി സ്റ്റിക്കറുകള്‍: ഇനി മുതല്‍ നിങ്ങള്‍ക്ക് സെല്‍ഫി ചിത്രങ്ങള്‍ സ്റ്റിക്കറുകളാക്കി മാറ്റാം. ഇതിനായി ക്രിയേറ്റ് സ്റ്റിക്കര്‍ എന്ന ഐക്കണ്‍ തെരഞ്ഞെടുക്കുക. അതില്‍ കാണുന്ന ക്യാമറ ഓപ്ഷന്‍ ക്ലിക്ക് ചെയ്ത് സെല്‍ഫിയെടുക്കാം. ഇതിനെ സ്റ്റിക്കറാക്കി മാറ്റുകയും ചെയ്യാം.

ഷെയര്‍ എ സ്റ്റിക്കര്‍ പാക്ക്: നിങ്ങളുടെ സുഹൃത്തുക്കള്‍ ഇഷ്ടപ്പെടുന്ന സ്റ്റിക്കര്‍ പാക്കുകള്‍ കാണുകയാണെങ്കില്‍ അവ ഇനി മുതല്‍ ചാറ്റ് വഴി നേരിട്ട് അയച്ചുകൊടുക്കാനാകും.

ക്വിക്കര്‍ റിയാക്ഷനുകള്‍: നിങ്ങള്‍ക്ക് ലഭിക്കുന്ന ഒരു മെസേജിന് ക്വിക്ക് റിയാക്ഷന്‍ നല്‍കാനുള്ള ഓപ്ഷന്‍ നിലവില്‍ വാട്സ്ആപ്പിലുണ്ട്. മെസേജില്‍ ഡബിള്‍ ടാപ് ചെയ്താല്‍ ഇനി മുതല്‍ ഏറ്റവും കൂടുതല്‍ ഉപയോഗിച്ച റിയാക്ഷനുകള്‍ സ്ക്രോള്‍ ചെയ്ത് കാണാന്‍ സാധിക്കും.

Story Highlights : WhatsApp rolls out new features

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here