Advertisement

ഇരിഞ്ചിയം സ്ഥിരം അപകട മേഖല,ബസ് വളവിൽ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു; നെടുമങ്ങാട് ഡിവൈഎസ്പി

January 17, 2025
Google News 2 minutes Read
nedumangad

നെടുമങ്ങാട് ഇരിഞ്ചിത്ത് ടൂറിസ്റ്റ് ബസ് മറിഞ്ഞ മേഖല സ്ഥിരം അപകടം നടക്കുന്ന സ്ഥലമെന്ന് നെടുമങ്ങാട് ഡിവൈഎസ്പി.റോഡിലെ വളവിൽ നിയന്ത്രണം വിട്ട് ബസ് ഒരുഭാഗം ചരിഞ്ഞ് മറിയുകയായിരുന്നുവെന്നാണ് ദൃക്‌സാക്ഷികൾ പറയുന്നത്. വലിയ തോതിൽ വളവുകളും തിരിവുകളുമൊക്കെയുള്ള ഒരു റോഡാണ് ഇത്. ബസിനുള്ളിൽ നിലവിൽ ആരെങ്കിലും കുടുങ്ങി കിടക്കുന്നുണ്ടോ എന്നറിയാൻ ഫയർഫോഴ്‌സ് ഉദ്യോഗസ്ഥർ പരിശോധന നടത്തുകയാണ്. ജെസിബിയുടെ സഹായത്തോടെയാണ് ബസ് നിവർത്താൻ ശ്രമിക്കുന്നത്. കാട്ടാക്കടയിൽ നിന്നും കൊടൈക്കനാലിലേക്ക് യാത്ര പോവുകയായിരുന്നവരുടെ സംഘമാണ് അപകടത്തിൽപ്പെട്ടത്. കാട്ടാക്കട പെരുങ്കടവിള സ്വദേശികളാണ് ബസിലുണ്ടായവരിൽ പലരും. KL 21 Q 9050 എന്ന ബസാണ് അപകടത്തിൽപ്പെട്ടത്.രാത്രി 10 .20 ഓടെയായിരുന്നു അപകടം.

ബസിലുണ്ടായിരുന്ന മുഴുവൻ ആളുകളെയും പുറത്തെത്തിച്ചുവെന്ന് മന്ത്രി ജി ആർ അനിൽ വ്യക്തമാക്കി. നാട്ടുകാരുടെയും പൊലീസിന്റെയും സമയോചിതമായ ഇടപെടലിലൂടെയാണ് എത്രയും വേഗത്തിൽ സ്ഥലത്ത് രക്ഷാപ്രവർത്തനം നടത്താൻ സാധിച്ചത്. ബസുകൾ തമ്മിലുള്ള മത്സരയോട്ടമാണ് അപകടത്തിന് കാരണമെന്നും വിലയിരുത്തലുകളുണ്ട്.17 പേരെ തിരുവനന്തപുരം മെഡിക്കൽ കോളജിലേക്ക് മാറ്റിയിട്ടുണ്ട്.

Read Also: നെടുമങ്ങാട് ടൂറിസ്റ്റ് ബസ് മറിഞ്ഞ് ഒരു മരണം; കുട്ടികളടക്കം നിരവധിപേർക്ക് പരുക്ക്

MC റോഡിൽ നിന്ന് അൽപ്പം മാറിയാണ് ഈ റോഡുള്ളത്. ബസിലുണ്ടായിരുന്നവരുടെ പരുക്കിന്റെ വ്യാപ്തി ഉൾപ്പെടെ പരിശോധിച്ചുകൊണ്ട് ഇവരെ വിദഗ്ധ ചികിത്സയ്ക്ക് വേണ്ടി തിരുവനന്തപുരം മെഡിക്കൽ കോളജിലേക്കും നെടുമങ്ങാട് താലൂക്ക് ആശുപത്രി,കന്യാകുളങ്ങര താലൂക്ക് ആശുപത്രിയിലേക്കുമാണ് മാറ്റിയിരിക്കുന്നത്. ബസിനുള്ളിൽ 5 കുട്ടികളാണ് ഉണ്ടായിരുന്നത്. നിലവിൽ കാട്ടാക്കട സ്വദേശിനിയായ ദാസിനിയാണ് അപകടത്തിൽ മരിച്ചത്. ഗുരുതരമായി പരുക്കേറ്റ കുട്ടികളെ മെഡിക്കൽ കോളജിലെ ശിശു പരിചരണ വിഭാഗത്തിലേക്ക് മാറ്റി.

Story Highlights : Irinjiyam is a permanent danger zone

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here