Advertisement

മഹാകവി പുലിക്കോട്ടില്‍ സ്മൃതി സദസ്സ് ഞായറാഴ്ച അബുദാബിയില്‍

January 17, 2025
Google News 2 minutes Read
writer

ഇന്ത്യന്‍ ഇസ്ലാമിക് സെന്റര്‍ ലിറ്ററേച്ചര്‍ ഫെസ്റ്റിന്റെ ഭാഗമായി മഹാകവി പുലിക്കോട്ടില്‍ ഹൈദറിന്റെ അന്‍പതാം ചരമ വാര്‍ഷികത്തില്‍ സ്മൃതി സദസ്സ് സംഘടിപ്പിക്കും. ഞായറാഴ്ച രാവിലെ 9.30ന് നടക്കുന്ന ‘പുലിക്കോട്ടില്‍ പാട്ടുകെട്ടിയ കാലം’ വിഷയത്തില്‍ ചന്ദ്രിക മുന്‍ പത്രാധിപര്‍ സിപി സൈതലവി സംസാരിക്കും. കേരള സര്‍ക്കാറിന്റെ മാപ്പിള കലാ ഫെലോഷിപ്പ് ജേതാവ് റബീഹ് ആട്ടീരി ആമുഖപ്രഭാഷണം നിര്‍വഹിക്കും. (Mahakavi Pulikot memory Abu Dhabi)

ഇന്ത്യന്‍ ഇസ്ലാമിക് സെന്റര്‍ ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ വിപുലമായ പരിപാടികളോടെ ജനുവരി 18, 19 തിയ്യതികളിലാണ് നടക്കുക. ഫെസ്റ്റില്‍ ഈവര്‍ഷത്തെ ഐഐസി സാഹിത്യ പുരസ്‌കാരം നേടിയ ഷിഹാബുദ്ദീന്‍ പൊയ്ത്തുംകടവിന് അവാര്‍ഡ് സമ്മാനിക്കും.

Read Also: അജിത്ത് ആരാധകരെ ആവേശത്തിലാഴ്ത്തി വിടാമുയർച്ചിയുടെ ട്രെയ്‌ലർ എത്തി

പുസ്തക പ്രകാശനം, പ്രമുഖ പ്രസാധകരുടെ പുസ്തക സ്റ്റാളുകള്‍, മാപ്പിള തെയ്യത്തെക്കുറിച്ചുള്ള ഡോക്യുമെന്ററി പ്രദര്‍ശനം,ഗസലിരവ്, കുട്ടികള്‍ക്കും സ്ത്രീകള്‍ക്കുമായുള്ള പ്രത്യേക സെക്ഷനുകള്‍ എന്നിവ രണ്ടു ദിവസം നീണ്ടു നില്‍ക്കുന്ന ഫെസ്റ്റിന്റെ മുഖ്യ ആകര്‍ഷണങ്ങളാണ്.

Story Highlights : Mahakavi Pulikot memory Abu Dhabi

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here