അമ്യൂസ്മെന്‍റ് റൈഡിന്‍റെ ബാറ്ററി നിന്നു, അരമണിക്കൂറോളം യാത്രക്കാർ തലകീഴായി കുടുങ്ങി

അമ്യൂസ്മെന്‍റ് റൈഡ് തകരാർ മൂലം അരമണിക്കൂറോളം തലകീഴായി കുടുങ്ങിയത് യാത്രക്കാർക്ക് പേടിസ്വപ്നമായി മാറി. ഹൈദരാബാദിലെ നുമൈഷ് എക്സിബിഷനിലാണ് സംഭവം ഉണ്ടായത്. റൈഡിലെ യാത്രക്കാര്‍ തലകീഴായി തൂങ്ങിക്കിടക്കുന്ന വിഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായി. വീഡിയോയില്‍ അമ്യൂസ്മെന്‍റ് റൈഡിന്‍റെ ബാറ്ററി മാറ്റാന്‍ എടുത്ത അത്രയും സമയം ആളുകൾ റൈഡിനുള്ളില്‍ തലകീഴായി കിടക്കുന്നത് കാണാം.
ബാറ്ററി മാറ്റി റൈഡ് ചലിച്ച് തുടങഅങിയപ്പോഴാണ്. ആളുകൾ പൂര്‍വ്വസ്ഥിതിയിലായത്. സൈറ്റിലെ സാങ്കേതിക വിദഗ്ധർ ബാറ്ററി പെട്ടെന്ന് തന്നെ മാറ്റി, റൈഡിന്‍റെ പ്രവർത്തനം പൂര്‍വ്വസ്ഥിതിയിലാക്കി. അപകടത്തില്‍ ആര്‍ക്കും പരിക്കുകളില്ലെങ്കിലും റൈഡിലെ യാത്രക്കാര്‍ തലകീഴായി തൂങ്ങിക്കിടക്കുന്ന വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായി.
ജനുവരി 16 -ന് ബാറ്ററി പ്രശ്നങ്ങൾ കാരണം ജോയ് റൈഡ് അപ്രതീക്ഷിതമായി യാത്ര പാതി വഴിയില്‍ നിര്‍ത്തുകയായിരുന്നു. ഇതോടെ കുറച്ച് യാത്രക്കാര്‍ തലകീഴായി കുടുങ്ങി.റൈഡിന്‍റെ ബാറ്ററി പ്രശ്നങ്ങള്‍ കാരണമാണ് ട്രയൽ റണ്ണിനിടെ അമ്യൂസ്മെന്‍റ് റൈഡിന്‍റെ പ്രവർത്തനം നിലച്ചതെന്ന് എക്സിബിഷൻ സൊസൈറ്റിയിലെ ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു.
Story Highlights : passengers stuck upside down on amusement ride
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here