‘കഥയില്‍ ഏറെ പുതുമകളുള്ള അപൂര്‍വ്വ ചിത്രങ്ങളിലൊന്നാണ് ആസിഫ് അലിയുടെ രേഖാചിത്രം’; അഭിനന്ദനവുമായി വിനീത് ശ്രീനിവാസൻ

രേഖാ ചിത്രം സിനിമയെ പ്രശംസിച്ച് വിനീത് ശ്രീനിവാസന്‍. പുതിയ കാലത്തെ മലയാള സിനിമ പ്രേക്ഷകരാല്‍ ആഘോഷിക്കപ്പെടുന്നത് അതിന്‍റെ എഴുത്തും പ്രകടനങ്ങളും ക്രാഫ്റ്റും കൊണ്ടാണ്. പക്ഷേ കഥയില്‍ത്തന്നെ ഏറെ പുതുമകളുള്ള അപൂര്‍വ്വ ചിത്രങ്ങളിലൊന്നാണ് രേഖാചിത്രം. തിയറ്ററുകളില്‍ മിസ് ചെയ്യരുതാത്ത ചിത്രമെന്നും വിനീത് ശ്രീനിവാസന്‍ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.
“പുതിയ കാലത്തെ മലയാള സിനിമ പ്രേക്ഷകരാല്‍ ആഘോഷിക്കപ്പെടുന്നത് അതിന്‍റെ എഴുത്തും പ്രകടനങ്ങളും ക്രാഫ്റ്റും ഒക്കെ കൊണ്ടാണ്. പക്ഷേ കഥയില്‍ത്തന്നെ ഏറെ പുതുമകളുള്ള അപൂര്‍വ്വ ചിത്രങ്ങളിലൊന്നാണ് രേഖാചിത്രം. തിയറ്ററുകളില്‍ മിസ് ചെയ്യരുതാത്ത ചിത്രം” – വിനീത് ശ്രീനിവാസന്‍ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.
അതേസമയം ‘രേഖാചിത്രം’ 2025ലെ ആദ്യ ബ്ലോക്ക്ബസ്റ്റർ ഹിറ്റായി രേഖപ്പെടുത്തി. മലയാളത്തില്‍ അപൂര്‍വ്വമായ ആള്‍ട്ടര്‍നേറ്റ് ഹിസ്റ്ററി എന്ന സബ് ജോണറില്‍ വന്ന ഈ ചിത്രം ഇതിനകം തന്നെ മുടക്കുമുതലിന്റെ അഞ്ചിരട്ടി നേടി കഴിഞ്ഞു. ചിത്രത്തിന്റെ സക്സസ് ടീസർ പുറത്തിറങ്ങി. പ്രധാന ഘടകങ്ങൾ അടങ്ങിയ ടീസർ സോഷ്യൽ മാധ്യമങ്ങളിൽ ട്രെൻഡ് ആവുകയാണ്.
ആദ്യ ദിനം തന്നെ ബോക്സ് ഓഫീസിൽ കരുത്തു തെളിയിച്ച രേഖാചിത്രം, ആറ് ദിവസം കൊണ്ട് 34.3 കോടിയോളമാണ് ബോക്സ് ഓഫീസിൽ നിന്നും കളക്റ്റ് ചെയ്തത്. തുടക്കത്തിൽ ലഭിച്ച അതെ ആവേശം തന്നെ തിയേറ്ററുകളിൽ ഇപ്പോഴും ലഭിക്കുന്നുണ്ട്.
ആസിഫ് അലി വീണ്ടും പൊലീസ് വേഷത്തിലെത്തുന്ന ചിത്രത്തില്‍ അനശ്വര രാജനാണ് മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. 1985 ല്‍ പുറത്തിറങ്ങിയ മമ്മൂട്ടി ചിത്രം കാതോട് കാതോരത്തിന്‍റെ ചിത്രീകരണഘട്ടത്തിന് രേഖാചിത്രത്തിന്‍റെ കഥാഗതിയില്‍ ഏറെ പ്രാധാന്യമുണ്ട്. മലയാള സിനിമയില്‍ ഇതുവരെ കണ്ടിട്ടില്ലാത്ത തരത്തിലുള്ള പ്ലോട്ട് ആണ് രേഖാചിത്രത്തിന്‍റേത്.
Story Highlights : vineeth sreenivasan praises rekhachithram
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here