ചെറുതുരുത്തിയിൽ ട്രെയിൻ തട്ടി ഒരു മരണം

ചെറുതുരുത്തിയിൽ ട്രെയിൻ തട്ടി ഒരാൾ മരിച്ചു. വെട്ടിക്കാട്ടിരി താഴെ തെക്കേക്കരയിൽ 55 വയസ്സുള്ള രവിയാണ് മരണപ്പെട്ടത്. രാത്രി എട്ടുമണിയോടെ കണ്ണൂർ എക്സിക്യൂട്ടീവ് എക്സ്പ്രസ്സ് ഇടിച്ചാണ് അപകടമുണ്ടായത്.
Read Also:റോഡ് മുറിച്ചുകടക്കുന്നതിനിടെ ആറ് വയസ്സുകാരന് ദാരുണാന്ത്യം
ട്രെയിനിന്റെ ലോക്കോ പൈലറ്റാണ് അപകടത്തിന്റെ വിവരം ആദ്യം അറിയിക്കുന്നത്. ആദ്യഘട്ടത്തിൽ മൂന്ന് പേർ അപകടത്തിൽ പെട്ടിട്ടുണ്ടെന്ന വിവരമായിരുന്നു കൈമാറിയത് .എന്നാൽ നിലവിൽ രവിയുടെ മരണം മാത്രമാണ് ചെറുതുരുത്തി പൊലീസ് സ്ഥിതീകരിച്ചിരിക്കുന്നത്.
റെയിൽവേ ട്രാക്കിന് സമീപം രവി ഓടിച്ചിരുന്ന ഓട്ടോറിക്ഷയും കണ്ടെത്തിയിട്ടുണ്ട്. കൂടുതൽ ആളുകൾക്ക് അപകടം സംഭവിച്ചിട്ടുണ്ടോ എന്ന സംശയത്താൽ പൊലീസ് സമീപപ്രദേശത്തെല്ലാം പരിശോധന നടത്തി. രവിയുടെ മൃതദേഹം ഉടൻ തന്നെ മാറ്റാനുള്ള നടപടികൾ ചെറുതുരുത്തി പൊലീസ് സ്വീകരിച്ചിട്ടുണ്ട്.
Story Highlights :A person died being hit by a train
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here