അമ്മയോട് ആഷിഖിനുണ്ടായിരുന്നത് വര്‍ഷങ്ങളായുള്ള പക, കാരണം പൈസ നല്‍കാത്തത്; കൊടുംക്രൂരതയ്ക്ക് ശേഷം വീണ്ടും ഞെട്ടിച്ച് പ്രതിയുടെ മൊഴി

കോഴിക്കോട് പുതുപ്പാടിയില്‍ മകന്‍ അമ്മയെ കൊലപ്പെടുത്തിയതിന് പിന്നില്‍ അമ്മയോടുള്ള പകയെന്ന് പ്രതിയുടെ മൊഴി.പലതവണയായി പണം ആവശ്യപ്പെട്ടിട്ട് നല്‍കാത്തതും,സ്വത്ത് വില്‍പ്പന നടത്താതുമാണ് പകയ്ക്ക് കാരണം. പ്രതിയെ ഉച്ചയോടെ താമരശ്ശേരി ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റിന്റെ വസതിയില്‍ ഹാജരാക്കും.സുബൈദയുടെ മൃത്‌ദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം ബന്ധുക്കള്‍ക്ക് വിട്ടുനില്‍ക്കും. (Kozhikode drug addict son killed mother)
25 കാരനായ ആഷിക്ക് നന്നേ ചെറുതായിരിക്കുമ്പോള്‍ തന്നെ പിതാവ് ഉപേക്ഷിച്ച് പോയതാണ്. പിന്നീട് സുബൈദ കഷ്ടപ്പെട്ടാണ് ഏകമകനെ വളര്‍ത്തിയത്. മയക്കുമരുന്നിന് അടിമയായ ആഷിക് ബംഗളൂരുവിലെ ഡീ അഡിക്ഷന്‍ സെന്ററില്‍ ചികിത്സയിലായിരുന്നു. ഇതിനിടെ മാതാവിനെ കാണാന്‍ എത്തിയപ്പോഴാണ് കൊലപാതകം. ബ്രൈന്‍ ട്യൂമറിന് ശസ്ത്രക്രിയ കഴിഞ്ഞ് സഹോദരിയുടെ പുതുപ്പാടിയിലെ വീട്ടില്‍ വിശ്രമത്തിലായായിരുന്നു 53 കാരിയായ സുബൈദ. ഇവിടെ എത്തിയാണ് ആഷിക്ക് കൊല നടത്തിയത്. അയല്‍വാസിയുടെ വീട്ടില്‍ നിന്ന് തേങ്ങ പൊളിക്കാനെന്ന് പറഞ്ഞ് കൊടുവാള്‍ വാങ്ങിയ ആഷിക്ക്, പിന്നീട് കൃത്യം നടത്തുകയായിരുന്നു.
കൊലപാതകത്തിന് കാരണം വൈരാഗ്യമാണന്നാണ് പ്രതിയുടെ മൊഴി. പണം ആവശ്യപ്പെട്ടിട്ട് മാതാവ് പണം നല്‍കിയിരുന്നില്ല,സ്വത്ത് വില്‍പ്പന നടത്താന്‍ ആവശ്യപ്പെട്ടു അതും വിസമ്മതിച്ചു ഇതോടെയാണ് കൊലപാതകം. പ്രതിയെ കോഴിക്കോട് മെഡിക്കല്‍ കോളജിലെത്തിച്ച് വൈദ്യപരിശോധന പൂര്‍ത്തിയാക്കി .വൈകിട്ടോടെ താമരശ്ശേരി ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റിന്റെ വസതിയില്‍ പ്രതിയെ ഹാജരാക്കും. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും.
Story Highlights : Kozhikode drug addict son killed mother
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here