അധ്യാപകരും സർക്കാർ ജീവനക്കാരും പ്രഖ്യാപിച്ച സമരം; ഡയസ്നോൺ പ്രഖ്യാപിച്ച് സർക്കാർ

അധ്യാപകരും സർക്കാർ ജീവനക്കാരും പ്രഖ്യാപിച്ച സമരത്തിൽ ഡയസ്നോൺ പ്രഖ്യാപിച്ച് സർക്കാർ. ഈ മാസം 22നാണ് അധ്യാപകരും സർക്കാർ ജീവനക്കാരും വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് സമരം പ്രഖ്യാപിച്ചിരിക്കുന്നത്. അടിയന്തര സാഹചര്യത്തിൽ ഒഴികെ ഈ മാസം 22 ആം തീയതി അവധി അനുവദിക്കരുതെന്ന് സർക്കാർ ഉത്തരവിറക്കി.
ചീഫ് സെക്രട്ടറിയാണ് ഉത്തരവ് പുറത്തിറക്കിയത്. അനധികൃതമായി ജോലിക്ക് ഹാജരാകാതിരുന്നാൽ ഡയസ്നോൺ ആയി കണക്കാക്കും എന്നും ചീഫ് സെക്രട്ടറിയുടെ ഉത്തരവ്. ഉത്തരവിന്റെ പകർപ്പ് ട്വന്റി ഫോറിന് ലഭിച്ചു. സ്റ്റേറ്റ് എംപ്ലോയീസ് ടീച്ചേഴ്സ് ഓർഗനൈസേഷന്റെ (സെറ്റോ) നേതൃത്വത്തിലാണ് പ്രതിപക്ഷ സർവീസ് സംഘടനകളുടെ പ്രതിഷേധം. അനിശ്ചിതകാല പണിമുടക്കിന് മുന്നോടിയായാണ് സൂചന പണിമുടക്ക് നടത്തുന്നത്.
Read Also: കണ്ണൂരിൽ ദേശീയപാത നിർമാണത്തിന് എത്തിച്ച ക്രെയിൻ മോഷ്ടിച്ചു കടത്തി
സമരത്തിനെ നേരിടുന്നതിനായാണ് സർക്കാർ ഡയസ്നോൺ പ്രഖ്യാപിച്ചിരിക്കുന്നത്. സമരത്തിൽ പങ്കെടുക്കുന്നവരുടെ ശമ്പളം പിടിച്ചെടുക്കും. വകുപ്പുതല നടപടി സ്വീകരിക്കാനും താത്കാലിക ജീവനക്കാരാണ് സമരത്തിൽ പങ്കെടുക്കുന്നതെങ്കിൽ പിരിച്ചുവിടാനും ഉത്തരവിൽ പറയുന്നു. അന്നത്തെ ദിവസം ഹാജരാകുന്ന ജീവനക്കാരുടെ വിവരം രാവിലെ 11 മണിക്ക് മുൻപ് സർക്കാരിനെ അറിയിക്കണമെന്നും നിർദേശം നൽകിയിട്ടുണ്ട്. പങ്കാളിത്ത പെൻഷൻ പദ്ധതി പിൻവലിക്കുക, മരവിപ്പിച്ചിരിക്കുന്ന ലീവ് സറണ്ടർ പുനസ്ഥാപിക്കുക, അഞ്ചുവർഷ ശമ്പള പരിഷ്കരണം നടപ്പിലാക്കുക, ക്ഷാമബത്ത അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം പ്രഖ്യാപിച്ചിരിക്കുന്നത്.
Story Highlights : Diazinon announced in Teachers and government employees Strike
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here