ഇരുതലപക്ഷിയും മയിലും നെയ്ത കാഞ്ചീപുരം, ട്രംപ് വിജയാഘോഷ ചടങ്ങിൾ തിളങ്ങി നിത അംബാനി

നിയുക്ത പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിൻ്റെ സത്യപ്രതിജ്ഞാ ചടങ്ങിനായി ലോകം വാഷിംഗ്ടണിൽ ഒത്തുക്കൂടിയപ്പോൾ അവിടെ ഏറെ ശ്രദ്ധ നേടിയത് റിലയൻസ് ഫൗണ്ടേഷൻ ചെയർപേഴ്സണും റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനിയുടെ ഭാര്യയുമായ നിതാ അംബാനിയാണ്. കാരണം നിത അംബാനി സത്യപ്രതിജ്ഞ ചടങ്ങിലേക്ക് എത്തിയത് ഇന്ത്യൻ സംസ്കാരത്തിന്റെ പാരമ്പര്യവും തനിമയും വിളിച്ചോതുന്ന കാഞ്ചീപുരം സാരി ധരിച്ചാണ്. [ Nita Ambani]

സ്വദേശ് എന്ന പരമ്പരാഗത വസ്ത്ര ബ്രാൻഡ് രൂപകൽപ്പന ചെയ്ത കാഞ്ചീപുരം പട്ട് സാരിയിൽ, കാഞ്ചീപുരം ക്ഷേത്രങ്ങളുടെ ചരിത്രപരമായ രൂപങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് 100-ലധികം സുപ്രധാന പരമ്പരാഗത രൂപങ്ങളുടെ ചിത്രപ്പണികളുണ്ട്. ദേശീയ അവാർഡ് ജേതാവും പ്രശസ്ത കരകൗശല വിദഗ്ധനുമായ ബി. കൃഷ്ണമൂർത്തിയാണ് സാരി നെയ്തെടുത്തിരിക്കുന്നത്. സാരിയിൽ വിഷ്ണുവിനെ പ്രതീകപ്പെടുത്തുന്ന ഇരട്ടത്തലയുള്ള കഴുകൻ അഥവാ ഇരുതലൈപക്ഷിയും, ദൈവികതയെ പ്രതിനിധീകരിക്കുന്ന മയിലിനെയും നെയ്തെടുത്തിട്ടുണ്ട്. മനീഷ് മൽഹോത്ര രൂപകൽപ്പന ചെയ്ത വെൽവെറ്റ് ബ്ലൗസാണ് സാരിക്ക് ഹൈലൈറ് ആകുന്നത്. ബ്ലൗസിലും കരകൗശല പണികളും ബീഡ് വർക്കുകളുമുണ്ട്.
Read Also: വിവാദങ്ങളെ തുടർന്നുള്ള ആദ്യ ഉദ്ഘാടന പരിപാടിക്ക് എത്തി ഹണി റോസ്
നിത അംബാനി ധരിച്ചിരിക്കുന്ന ആഭരങ്ങളും ഏറെ ശ്രദ്ധ ആകർഷിച്ചിട്ടുണ്ട്. പതിനെട്ടാം നൂറ്റാണ്ടിലെ ഇന്ത്യൻ ആഭരണങ്ങളുടെ മാതൃകയിൽ രൂപകൽപ്പന ചെയ്ത ആഭരണങ്ങളാണ് ഇവ. ദക്ഷിണേന്ത്യയിൽ നിർമ്മിച്ച 200 വർഷം പഴക്കമുള്ള ഒരു പുരാതന പെൻഡന്റാണ് ആഭരണങ്ങളിൽ മുൻപന്തിയിൽ നിൽക്കുന്നത്. മരതകം, മാണിക്യം, വജ്രം, മുത്ത് എന്നിവ കൊണ്ട് അലങ്കരിച്ച തത്തയുടെ രൂപത്തിലുള്ള ഈ പെൻഡന്റ് സ്വർണ്ണത്തിൽ കുന്ദൻ രീതിയിൽ പണിതതാണ്. ഈ വേഷത്തിലൂടെ നിതാ അംബാനി ഇന്ത്യൻ കരകൗശലത്തിന്റെ മനോഹാരിത ലോകത്തിന് മുൻപിൽ കാണിച്ചുകൊടുക്കുകയാണ്.
Story Highlights : Nita Ambani shined at Trump’s victory ceremony
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here