Advertisement

വയനാട്ടിൽ ആദിവാസി യുവതിയെ ക്രൂരമായി ബലാത്സംഗത്തിനിരയാക്കി; പ്രതി അറസ്റ്റിൽ

January 20, 2025
Google News 2 minutes Read
wayanad

വയനാട്ടിൽ വിശ്വാസം മറയാക്കി ആദിവാസി യുവതിയെ ക്രൂരമായി ബലാത്സംഗത്തിനിരയാക്കി. ഭർത്താവ് ഉപേക്ഷിക്കപ്പെട്ട 43 കാരിയാണ് പീഡിപ്പിക്കപ്പെട്ടത്. മാനസികാസ്വാസ്ഥ്യം ഉണ്ടായിരുന്ന തന്നെ പ്രതി നിരന്തരം ലൈംഗികമായി ഉപദ്രവിച്ചെന്ന് അതിജീവിത ട്വന്റിഫോറിനോട് പറഞ്ഞു.പ്രതി പുളിമൂട് സ്വദേശി വർഗീസിനെ തിരുനെല്ലി പൊലീസ് കസ്റ്റഡിയിൽ എടുത്തു. 24 EXCLUSIVE.

Read Also: ‘മുഖത്ത് ശക്തമായി ഇടിച്ചു’; കിളിമാനൂരിൽ ലഹരിക്കടിമയായ മകന്റെ മർദ്ദനമേറ്റ് അച്ഛൻ മരിച്ച സംഭവം കൊലപാതകം

സ്വാമിയുടേതെന്ന് പറഞ്ഞു ജപിച്ച ചരടുമായി എത്തിയ വർഗീസ് നിർബന്ധിച്ചു അതിജീവിതയുടെ കൈയ്യിൽ കെട്ടിയ ശേഷമാണ് ആദ്യം പീഡിപ്പിച്ചത്. ചരട് കെട്ടിയാൽ മാനസികാസ്വാസ്ഥ്യം മാറുമെന്നും നടക്കുന്ന കാര്യങ്ങൾ പുറത്ത് പറയരുതെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. 2023 ഏപ്രിൽ മുതൽ 2024 ഡിസംബർ വരെ പല തവണ യുവതിയെ പീഡനത്തിനിരയാക്കി.മയക്കുമരുന്ന് നൽകിയും പീഡിപ്പിച്ചു. മാത്രമല്ല സാമ്പത്തികമായും അതിജീവിതയെ പ്രതി ചൂഷണം ചെയ്തു. സംഭവത്തിൽ പ്രതി വർഗീസിനെ തിരുനെല്ലി പൊലീസ് പിടികൂടി. ക്രൂരമായി പീഡിപ്പിക്കൽ,തടഞ്ഞു വെക്കൽ ,എസ്ടി വിഭാഗത്തിനെതിരായ അതിക്രമം തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയത്. പ്രതി സജീവ കോൺഗ്രസ് പ്രവർത്തകൻ ആണെന്ന് സിപിഐഎം ആരോപിച്ചു.

Story Highlights : Sexually assaulting a tribal woman in wayanad

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here