മസ്‌കുമായി ഉടക്കി; മലയാളി വിവേക് രാമസ്വാമി ട്രംപ് സര്‍ക്കാറില്‍ നിന്ന് പുറത്തേക്കോ?

നിയുക്ത യുഎസ് പ്രസിഡഡന്റ് ഡോണള്‍ഡ് ട്രംപ് പ്രഖ്യാപിച്ച നൈപുണ്യവികസന വകുപ്പായ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഗവണ്‍മെന്റ് എഫിഷ്യന്‍സിയുടെ (ഡോജ്) ചുമതലയില്‍ നിന്ന് ഇന്ത്യന്‍ വംശജനായ വിവേക് രാമസ്വാമി പിന്മാറിയേക്കും. റിപ്പബ്ലിക്കന്‍ പാര്‍ട്ടി അംഗമായ വിവേക് രാമസ്വാമി ഓഹിയോ ഗവര്‍ണര്‍ സ്ഥാനത്തേക്ക് മത്സരിക്കാന്‍ ഒരുങ്ങുകയാണെന്ന് യുഎസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ജനുവരി അവസാനത്തോടെ തീരുമാനം പ്രഖ്യാപിച്ചേക്കും.
ശതകോടീശ്വരന്‍ ഇലോണ്‍ മസ്‌കിനൊപ്പമാണ് വ്യവസായിയായ വിവേക് രാമസ്വാമിയെക്കൂടി ഡോണള്‍ഡ് ട്രംപ് ഡോജിന്റെ നേതൃസ്ഥാനത്തേക്ക് തിരഞ്ഞെടുത്തത്. വിവേക് രാമസ്വാമിയുടെ പ്രവര്‍ത്തന ശൈലിയില്‍ മസ്‌ക് സംതൃപ്തനായിരുന്നില്ലെന്നാണ് സൂചന. മസ്‌കിനോട് ചായ്‌വുള്ള ഉദ്യോഗസ്ഥര്‍ ആഴ്ചകളായി വിവേക് രാമസ്വാമിയുമായി ആശയ വിനിമയം നടത്തിയിരുന്നില്ലെന്നും രാജിവെക്കാന്‍ പരോക്ഷമായി പ്രേരിപ്പിക്കുകയായിരുന്നുവെന്നും സിബിഎസ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.
Read Also: ട്രംപ് 2.0; സത്യപ്രതിജ്ഞ ഇന്ന്; ക്യാപിറ്റോളില്‍ വന്‍ ഒരുക്കങ്ങള്‍; ചടങ്ങില്‍ പങ്കെടുക്കുക ഇവര്‍
ജെ ഡി വാന്‍സ് വൈസ് പ്രസിഡഡന്റായി തിരഞ്ഞെടുക്കപ്പെട്ടതോടെ ഓഹിയോ സെനറ്റ് സീറ്റിലേക്ക് വിവേക് രാമസ്വാമി ശ്രമം നടത്തിയിരുന്നു. എന്നാല്‍ ലെഫ്റ്റ്‌നന്റ് ഗവര്‍ണര്‍ ജോണ്‍ ഹസ്റ്റഡിനെയാണ് ഗവര്‍ണര്‍ മൈക്ക് ഡി വൈന്‍ സെനറ്റിലേക്ക് നാമനിര്‍ദേശം ചെയ്തത്. 2026ല്‍ ഗവര്‍ണര്‍ സ്ഥാനത്ത് മൈക് ഡി വൈന്റെ കാലാവധി കഴിയും.
പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി ആകാനും വിവേക് രാമസ്വാമി രംഗത്തുണ്ടായിരുന്നു. പിന്നീട് മത്സരത്തില്‍ നിന്ന് പിന്മാറി ഡോണള്‍ഡ് ട്രംപിന് നിരുപാധിക പിന്തുണ പ്രഖ്യാപിക്കുകയായിരുന്നു. ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയായ റോവിയന്റ് സയന്‍സസിന്റെ സ്ഥാപകനാണ് വിവേക് രാമസ്വാമി.
Story Highlights : vivek ramaswamy to quit dodge
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here