‘പണിമുടക്ക് നോട്ടീസ് നൽകിയിട്ടും ചർച്ചക്ക് വിളിച്ചില്ല, സർക്കാർ ജനാധിപത്യമര്യാദ കാട്ടിയില്ല’; CPI സർവീസ് സംഘടന ജോയിന്റ് കൗൺസിൽ

സർക്കാർ ജനാധിപത്യമര്യാദ കാട്ടിയില്ലെന്ന വിമർശനവുമായി സിപിഐ സർവീസ് സംഘടന ജോയിന്റ് കൗൺസിൽ. പണിമുടക്ക് നോട്ടീസ് നൽകിയിട്ടും ചർച്ചക്ക് വിളിക്കാത്തതാണ് സംഘടനയെ പ്രകോപിപ്പിച്ചത്. ചർച്ചക്ക് വിളിക്കാത്തത് സർക്കാരിന് അഭിമാനപ്രശ്നം ഉളളത് കൊണ്ടാണോയെന്ന് അറിയില്ലെന്നും ജോയിന്റ് കൌൺസിൽ ജനറൽ സെക്രട്ടറി ജയശ്ചന്ദ്രൻ കല്ലിങ്കൽ ട്വന്റിഫോറിനോട് പ്രതികരിച്ചു.
നാളെയാണ് ജോയിൻറ് കൗൺസിലിന് കീഴിലുളള സർവീസ് സംഘടനകൾ പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. ഈമാസം 3ന് തന്നെ പങ്കാളിത്ത പെൻഷൻ പിൻവലിക്കുക,ശമ്പളപരിഷ്കരണ- ഡി.എ
കുടിശിക അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ചീഫ് സെക്രട്ടറിക്ക് നോട്ടീസ് നൽകി.എന്നാൽ ഡയസ്നോൺ പ്രഖ്യാപിച്ചതല്ലാതെ സമരസംഘടനകളെ ചർച്ചക്ക് വിളിക്കാൻ സർക്കാർ തയാറായില്ല.
പങ്കാളിത്ത പെൻഷൻ പിൻവലിച്ച് സ്റ്റാറ്റ്യൂട്ടറി പെൻഷൻ പുനസ്ഥാപിക്കുമെന്ന ഒന്നാം പിണറായി സർക്കാരിൻെറ പ്രകടന പത്രികയിലെ വാഗ്ദാനം പാലിക്കാത്തതിലും സി.പി.ഐ സർവീസ് സംഘടന സർക്കാരിനെ കുറ്റപ്പെടുത്തുന്നുണ്ട്.
ജയശ്ചന്ദ്രൻ കല്ലിങ്കൽ ജനറൽ സെക്രട്ടറി ജോയിൻറ് കൗൺസിൽ സി.പി.ഐ സർവീസ് സംഘടനകൾ പണിമുടക്ക് പ്രഖ്യാപിച്ച നാളെ തന്നെ പ്രതിപക്ഷ സർവീസ് സംഘടനകളും പണിമുടക്കുകയാണ്. പ്രതിപക്ഷം കൂടി വന്നതോടെ പണിമുടക്ക് സർക്കാർ ഓഫീസുകളുടെ
പ്രവർത്തനത്തെ സാരമായി ബാധിക്കും.
Story Highlights : CPI service organization Joint Council criticize Kerala Gov
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here