ജയിലിന് മുന്നിലും റീലുമായി യൂട്യൂബര്‍ മണവാളന്‍; ശക്തമായി തിരിച്ചുവരുമെന്ന് പറയാന്‍ ആവശ്യപ്പെട്ട് കൂട്ടുകാര്‍

ജയിലിന് മുന്നിലും റീലുമായി യൂട്യൂബര്‍ മണവാളന്‍. ജയിലിലേക്ക് കൊണ്ട് വന്നപ്പോഴായിരുന്നു റീല്‍ എടുത്തത്. ജയിലില്‍ അടയ്ക്കുന്നതിന് തൊട്ടു മുമ്പായിരുന്നു ചിത്രീകരണം. ശക്തമായി തിരിച്ചുവരുമെന്ന് മണവാളനെക്കൊണ്ട് കൂട്ടുകാര്‍ പറയിക്കുന്നുമുണ്ട്.
വിദ്യാര്‍ത്ഥികളെ കാറിടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ റിമാന്‍ഡിലാണ് മുഹമ്മദ് ഷെഹിന്‍ഷാ എന്ന മണവാളന്‍. തൃശൂര്‍ ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി 14 ദിവസത്തേക്കാണ് ഇയാളെ റിമാന്‍ഡ് ചെയ്തത്. ഒളിവില്‍പ്പോയ ഇയാളെ തൃശൂര്‍ വെസ്റ്റ് പൊലീസ് ഇന്നലെ അറസ്റ്റ് ചെയ്യുകയായിരുന്നു.
2024 ഏപ്രില്‍ 19 ആയിരുന്നു കേസിനാസ്പദമായ സംഭവം. കേരളവര്‍മ്മ കോളേജിലുണ്ടായ തര്‍ക്കത്തെ തുടര്‍ന്നാണ് ഇയാളും സംഘവും വിദ്യാര്‍ത്ഥികളെ കാറിടിച്ചു കൊല്ലാന്‍ ശ്രമിച്ചത്. തുടര്‍ന്ന് ഒളിവില്‍ പോയ മുഹമ്മദ് ഷഹീന്‍ ഷായെ കുടകില്‍ നിന്നാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇന്ന് രാവിലെ പത്തരയോടെ തൃശൂര്‍ വെസ്റ്റ് പൊലീസ് സ്റ്റേഷനില്‍ എത്തിച്ച പ്രതിയെ വൈദ്യ പരിശോധനയ്ക്ക് ശേഷം കോടതിയില്‍ ഹാജരാക്കുകയായിരുന്നു. കേരളവര്‍മ്മ കോളേജിലുണ്ടായ തര്‍ക്കത്തെ തുടര്‍ന്നാണ് സ്‌കൂട്ടറില്‍ സഞ്ചരിക്കുകയായിരുന്നു ഗൗതം കൃഷ്ണനെയും സുഹൃത്തിനെയുമാണ് അപായപ്പെടുത്താന്‍ ശ്രമിച്ചത്. അപകടത്തില്‍ ഗൗതമനും സുഹൃത്തിനും ഗുരുതരമായി പരുക്കേറ്റിരുന്നു.
Story Highlights : Manavalan’s reel shooting in front of jail
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here