കാത്തിരിപ്പ് തുടരും ; മോഹൻലാലിൻറെ ‘തുടരും’ എമ്പുരാന് ശേഷം മാത്രം

2009 ൽ ഇറങ്ങിയ സാഗർ ഏലിയാസ് ജാക്കിക്ക് ശേഷം മോഹൻലാൽ ശോഭന ജോഡി വീണ്ടും ഒരുമിക്കുന്ന, തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന ചിത്രം “തുടരും” ജനുവരി 30ന് റിലീസ് ചെയ്‌തേക്കില്ല എന്ന് റിപ്പോർട്ടുകൾ. ചിത്രത്തിന്റെ OTT ബിസിനസ് ഉം ആയി ബന്ധപ്പെട്ടുള്ള ചർച്ചകൾ നീണ്ടു പോയതാണ് കാരണം എന്ന് ഫിലിം കോളമിസ്റ്റ് ശ്രീധർ പിള്ള X ൽ എഴുതി. മാർച്ച് 27 ന് റിലീസ് ചെയ്യുന്ന എമ്പുരാന് ശേഷമേ ‘തുടരും’ റിലീസ് ഉണ്ടാകൂ എന്നാണ് അറിയാൻ സാധിക്കുന്നത്.
ചിത്രത്തിന്റെ പ്രൊമോഷണൽ മെറ്റീരിയൽസ് ആയി നിലവിൽ പോസ്റ്ററുകൾ മാത്രമാണ് എത്തിയിട്ടുള്ളത്. ചിത്രത്തിന്റെ ടീസറോ ട്രെയിലറോ റിലീസ് ചെയ്യാത്തതിൽ മോഹൻലാൽ ആരാധകർക്കിടയിൽ അതൃപ്തിയുണ്ടായിരുന്നു. പ്രതിഷേധമറിയിച്ച് ചിലർ സംവിധായകൻ തരുൺ മൂർത്തിയുടെ ഫേസ്ബുക്ക് പേജിൽ സൈബർ ആക്രമണം നടത്തുന്നു എന്ന് അദ്ദേഹം തന്നെ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ഒരു ഫോൺ സംഭാഷണത്തിൽ പറഞ്ഞു.
‘തുടരും’ തിയറ്ററുകളിലെത്തണം എന്നത് ഏറ്റവും ആഗ്രഹിക്കുന്നത് താൻ ആണ്. എന്നാൽ എല്ലാ മലയാള സിനിമകളെയും പോലെ തുടരും എന്ന ചിത്രത്തിനും ബിസിനസ് സംബന്ധിയായ ചില ആശയകുസപ്പങ്ങൾ ഉണ്ട്. അത് പരിഹരിച്ചു കഴ്ഞ്ഞു റിലീസ് ചെയ്യും എന്ന് പ്രൊഡ്യൂസറും താനും ചേർന്നെടുത്ത തീരുമാനമാണ്, തരുൺ മൂർത്തി പറഞ്ഞു. ജനുവരി 30 ന് ഇറക്കണമെന്ന ആഗ്രഹത്തോടെ തന്നെയാണ് ചിത്രത്തിന്റെ ടീസർ സെൻസറിങ് അടക്കം നടത്തിയിട്ടുള്ളത്, പക്ഷെ നിഭാഗ്യവശാൽ അതിനു കഴിയില്ല, സത്യാവസ്ഥ അറിയാതെ തന്റെ ഫേസ്ബുക്ക് പേജിൽ വന്ന് തനിക്കും കുടുംബത്തിനും എതിരെ മോശം കമന്റുകൾ വരുമ്പോൾ ബ്ലോക്ക് ചെയ്തിട്ടുണ്ട്, തരുൺ മൂർത്തി പറയുന്നു.
Story Highlights :കാത്തിരിപ്പ് തുടരും ; മോഹൻലാലിൻറെ ‘തുടരും’ എമ്പുരാന് ശേഷം മാത്രം
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here