Advertisement

ശ്രീരാമനെ കുറിച്ചുള്ള ഭാഗങ്ങളും പാഠ്യവിഷയം, സംസ്കൃതം പഠിപ്പിക്കുന്ന മദ്രസ ആരംഭിച്ച് ഉത്തരാഖണ്ഡ് വഖഫ് ബോർഡ്

January 21, 2025
Google News 1 minute Read

അറബിക് ഭാഷയ്‌ക്കൊപ്പം സംസ്‌കൃതവും വിഷയമാക്കി സംസ്ഥാനത്തെ ആദ്യ ആധുനിക മദ്രസ ആരംഭിച്ച് ഉത്തരാഖണ്ഡ് വഖഫ് ബോർഡ്. എൻ സി ഇ ആർ ടി പാഠ്യപദ്ധതിക്ക് കീഴിലാകും പൊതുവിദ്യാഭ്യാസം നൽകുക. ഇന്ത്യ ടുഡേ ഉൾപ്പെടെയുള്ള ദേശീയ മാധ്യമങ്ങളാണ് വാർത്ത റിപ്പോർട്ട് ചെയുന്നത്.

ഡെറാഡൂണിലെ റെയിൽവേ സ്റ്റേഷന് സമീപമുള്ള മുസ്ലീം കോളനിയിലാണ് മദ്രസ സ്ഥിതി ചെയ്യുന്നതെന്ന് ഉത്തരാഖണ്ഡ് വഖഫ് ബോർഡ് ചെയർമാൻ ഷദാബ് ഷംസ് പറഞ്ഞു. മദ്രസകളിലെ വിദ്യാർത്ഥികൾ രാവിലെ എൻസിഇആർടി പാഠ്യപദ്ധതിക്ക് കീഴിലുള്ള പൊതു വിഷയങ്ങൾ പഠിക്കുമെന്നും വൈകുന്നേരം ഖുറാൻ, ഉൾപ്പെടെയുള്ള മത വിദ്യാഭ്യാസത്തിനായി നീക്കിവെക്കുമെന്നും അദ്ദേഹം പറഞ്ഞു.

സംസ്‌കൃത അധ്യാപകരെയും ഉടൻ നിയമിക്കും. ശ്രീരാമനെ കുറിച്ചുള്ള ഭാഗങ്ങളും പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.ഈ ആധുനിക മദ്രസകളിലെ വിദ്യാർഥികൾക്ക് സൗജന്യ വിദ്യാഭ്യാസവും യൂണിഫോമും പുസ്തകവും വഖഫ് ബോർഡ് നൽകുമെന്നും അദ്ദേഹം പറഞ്ഞു.

50 ലക്ഷം രൂപ ചെലവിൽ ഡോ.എ.പി.ജെ.അബ്ദുൾ കലാം മോഡേൺ മദ്രസ വികസിപ്പിച്ചെടുത്തിട്ടുണ്ടെന്നും മാർച്ചിൽ അടുത്ത അക്കാദമിക് സെഷൻ മുതൽ ക്ലാസുകൾ ആരംഭിക്കുമെന്നും ഷദാബ് ഷംസ് പറഞ്ഞു.

സംയോജിത വിദ്യാഭ്യാസത്തിനായി സമീപത്തെ മദ്രസകളിലെ വിദ്യാർഥികളെ ഇവിടെ എത്തിക്കുമെന്ന് ചെയർമാൻ പറഞ്ഞു. ഈ വർഷാവസാനത്തോടെ സംസ്ഥാനത്ത് എട്ട് മുതൽ 10 വരെ മദ്രസകൾ നവീകരിക്കാൻ വഖഫ് ബോർഡ് പദ്ധതിയിട്ടിട്ടുണ്ടെന്നും സമീപ പ്രദേശങ്ങളിൽ നിന്നുള്ള ചെറിയ മദ്രസകൾ മികച്ച സ്ഥലത്ത് ഒരു കേന്ദ്രമായി മാറ്റുമെന്നും അദ്ദേഹം പറഞ്ഞു.

Story Highlights : uttarakhand’s first modern madrasa to offer ncert

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here