ആർജി കാർ ആശുപത്രിയിലെ യുവ ഡോക്ടറുടെ കൊലപാതകം; ഹൈക്കോടതിയെ സമീപിച്ച് CBI

കൊൽക്കത്തയിലെ ആർജി കാർ ബലാത്സംഗ കൊലപാതക കേസിന്റെ പേരിൽ സംസ്ഥാന സർക്കാരും സിബിഐയും തമ്മിൽ ഏറ്റ്മുട്ടൽ. ആർജി കർ മെഡിക്കൽ കോളേജിലെ വനിതാ ഡോക്ടറുടെ ബലാത്സംഗ കൊലപാതക കേസിൽ സീൽദാ കോടതി “മരണം വരെ ജീവപര്യന്തം” ശിക്ഷിച്ച പ്രതി സഞ്ജയ് റോയിക്ക് വധശിക്ഷ നൽകണമെന്ന് ആവശ്യപ്പെട്ട് സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ (സിബിഐ) കൽക്കട്ട ഹൈക്കോടതിയിൽ അപ്പീൽ നൽകി. വിചാരണക്കോടതി വിധിക്കെതിരെയാണ് ഹൈക്കോടതിയെ സമീപിച്ചത്.
ജൂനിയർ ഡോക്ടറെ ലൈംഗികമായി പീഡിപ്പിച്ച കൊലപ്പെടുത്തിയ പ്രതി സഞ്ജയ് റോയ്ക്ക്, വിചാരണ കോടതി വിധിച്ച ജീവപര്യന്തം തടവ് ശിക്ഷ പര്യാപ്തമല്ലെന്നു കാണിച്ചാണ് സിബിഐ കൽക്കട്ട ഹൈക്കോടതിയെ സമീപിച്ചത്.
വധശിക്ഷയ്ക്ക് അർഹമായ കേസിനെ “അപൂർവങ്ങളിൽ അപൂർവ്വം” എന്ന് തരംതിരിക്കാൻ നിർദ്ദേശിക്കുന്ന നിയമോപദേശം സിബിഐക്ക് ലഭിച്ചതായി ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നു.
കോടതിവിധി അംഗീകരിക്കാൻ ആകില്ലെന്ന് അറിയിച്ച് ഡോക്ടേഴ്സ് പ്രതിഷേധിച്ചിരുന്നു. വിചാരണ കോടതി വിധിക്കെതിരെ മേൽ കോടതിയെ സമീപിക്കുമെന്ന് ഡോക്ടേഴ്സും ഇരയുടെ കുടുംബവും വ്യക്തമാക്കിയതിന് പിന്നാലെയാണിപ്പോൾ സിബിഐ ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. നഷ്ടപരിഹാരമല്ല നീതിയാണ് വേണ്ടതെന്നാണ് കുടുംബത്തിന്റെ ആവശ്യം.
Read Also: മണിപ്പൂരിൽ ബിജെപിക്കുള്ള പിന്തുണ പിൻവലിച്ച് ജെഡിയു
റോയിക്ക് വധശിക്ഷ നൽകണമെന്ന സിബിഐയുടെ അപേക്ഷ തിങ്കളാഴ്ച അഡീഷണൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് ജഡ്ജി അനിർബൻ ദാസ് നിരസിച്ചു, കുറ്റകൃത്യം “അപൂർവമായ അപൂർവ” വിഭാഗത്തിൽ പെടുന്നില്ലെന്നായിരുന്നു ജഡ്ജിയുടെ വാദം.
തിങ്കളാഴ്ചയായിരുന്നു വനിതാ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസില്‍ പ്രതി സജ്ഞയ് റോയിക്ക് മരണം വരെ തടവും 50,000 രൂപ പിഴയും കൊല്‍ക്കത്ത കോടതി ശിക്ഷ വിധിച്ചത്.
2024 ആഗസ്റ്റ് 9 ന് പുലർച്ചെയാണ് ഡ്യൂട്ടിക്കിടയിൽ വിശ്രമിക്കാൻ പോയ ആർജി കർ മെഡിക്കൽ കോളജ് ആശുപത്രിയിലെ ട്രെയിനി ഡോക്ടറെ സെമിനാർ ഹാളിൽ വെച്ച് ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തുന്നത്. സംഭവത്തിൽ യുവതിയുടെ ആന്തരിക അവയങ്ങള്‍ക്ക് ഉള്‍പ്പെടെ സാരമായി പരുക്കേറ്റിരുന്നു. മരിച്ചതിന്റെ പിറ്റേ ദിവസമാണ് ആശുപത്രിയുടെ മുകളിലത്തെ നിലയില്‍ യുവഡോക്ടറെ കണ്ടെത്തിയത്.
തുടര്‍ന്ന് യുവഡോക്ടറുടെ മരണത്തില്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ 24 മണിക്കൂര്‍ സമയമെടുത്ത ബംഗാള്‍ പൊലീസിനെതിരെ വ്യാപക പ്രതിഷേധമാണ് സംസ്ഥാനത്തുണ്ടായത്. പിന്നാലെ സഞ്ജയ് റോയ് അറസ്റ്റിലാകുകയും ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിക്കുകയുമായിരുന്നു. ആഗസ്റ്റ് 18ന് തന്നെ സുപ്രീം കോടതി സ്വമേധയാ കേസെടുത്തിരുന്നു.
Story Highlights : RG Kar murder case: CBI to seek death penalty for convict Sanjay Roy in Calcutta high court
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here