Advertisement

അസുഖങ്ങളെക്കുറിച്ച് ഗൂഗിൾ ചെയ്യും മുമ്പ് ഇക്കാര്യങ്ങൾ ശ്രദ്ധിക്കൂ…

January 23, 2025
Google News 3 minutes Read

ഗൂഗിൾ ചെയ്തത് അസുഖങ്ങൾ കണ്ടുപിടിക്കാൻ കഴിയുമോ? കിഴിയും, പക്ഷെ അതിന് ശരിയായ രീതിയുണ്ടെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ ഭാരവാഹിയും തിരുവനന്തപുരം ജനറൽ ആശുപതിയിലെ ഡോക്ടറുമായ സുല്‍ഫി നൂഹു പറയുന്നു. ധാരാളം രോഗികൾ രോഗ നിർണയം സ്വയം നടത്തുന്നു. ഗൂഗിൾ വഴി തന്നെയാണ് കൂടുതലും തിരയൽ.(Can Google diagnose diseases? Let’s find out the right way)

ഡോക്ടറിന് അടുത്തേക്ക് വരുന്നതിന് മുന്നേ തന്നെ ധാരാളം രോഗികൾ അസുഖ ലക്ഷണങ്ങൾ വെച്ച് ഗൂഗിൾ ചെയ്‌ത്‌ രോഗം നിർണയം സ്വയം നടത്തി വരുന്നവരാണ് ഇക്കാലത്ത് അധികവും. ഇത് ഒരിക്കലും നല്ല പ്രവണതയല്ല.

തെറ്റായ രീതിയാണ് രോഗം സ്വയം ഗൂഗിളിലൂടെ കണ്ടുപിടിക്കുക എന്നത്. മറിച്ച് ആധികാരികമായ സൈറ്റുകളിൽ സെർച്ച് ചെയതാൽ അത് ശരിയായ രീതിയാണ്. തന്റെ ഫേസ്ബുക്ക് വിഡിയോയിലൂടെയാണ് ഡോ സുല്‍ഫി നൂഹു വിവരം പങ്കുവച്ചത്.

ഗൂഗിളിൽ എല്ലാ തരം മാധ്യമങ്ങളിൽ വരുന്ന വിവരങ്ങളാണ് ഒരു രോഗത്തെ പറ്റി സേർച്ച് ചെയ്യുമ്പോൾ വരുന്നത്. ഇത് ശരിയായ രീതിയല്ല. രോഗം ഗൂഗിളിലൂടെ കണ്ടുപിടിക്കാനും സാധിക്കും അത് ശരിയായ രീതിയിൽ പിന്തുടർന്നാൽ.

ആധികാരികമായ ലേഖനങ്ങൾ വഴിയോ ടെക്സ്റ്റ് ബുക്കുകൾ വഴിയോ, ജേണലുകളിൽ വരുന്നതോ ആയ വിവരങ്ങൾ വഴി രോഗ നിർണയം നടത്തുന്നതാണ് ശരിയായ രീതി. ഇതുവഴി ഗൂഗിൾ സെർച്ച് അനിവാര്യമാണ്. അല്ലാതെയുള്ള രീതി ശരിയല്ലെന്നും ഡോ സുല്‍ഫി നൂഹു പറയുന്നു.

Story Highlights : Can Google diagnose diseases? Let’s find out the right way

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here