‘വി എസിന്റെ ആരോഗ്യത്തിനായി പ്രാർത്ഥിക്കുന്നു’ ; കുടുംബത്തെ സന്ദർശിച്ച് ഗവർണർ

വി എസ് അച്യുതാനന്ദനെ തിരുവനന്തപുരത്തെ വസതിയിലെത്തി സന്ദർശിച്ച് ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ. ഗവർണറായി എത്തുമ്പോൾ അദ്ദേഹത്തെയും കുടുംബത്തെയും സന്ദർശിക്കണമെന്ന് ആഗ്രഹിച്ചിരുന്നു എന്ന് ആർലേക്കർ പറഞ്ഞു.
Read Also: ‘നയപ്രഖ്യാപന പ്രസംഗം മുഴുവന്‍ വായിക്കാന്‍ തയ്യാറായി’; ഗവര്‍ണറെ പുകഴ്ത്തി എംവി ഗോവിന്ദന്‍
‘ ഭാഗ്യവശാൽ അദ്ദേഹത്തെ കാണാനും സംസാരിക്കാനും സാധിച്ചു. ആരോഗ്യപ്രശ്നനങ്ങൾ ഉള്ളതിനാൽ അദ്ദേഹത്തിന് ഒന്നും സംസാരിക്കാൻ കഴിഞ്ഞില്ലെങ്കിലും നേരിട്ട് കണ്ട് ആശയവിനിമയം നടത്താൻ കഴിഞ്ഞു. നിലവിൽ അദ്ദേഹത്തിന് പ്രശ്നങ്ങൾ ഒന്നുമില്ല , വി എസിനെ കാണണമെന്ന് ഒരുപാട് ആഗ്രഹമുള്ളത് കൊണ്ടാണ് വന്നത്, എന്നും ആരോഗ്യവാനായി ഇരിക്കാൻ ഞാൻ പ്രാർത്ഥിക്കുന്നു ‘അദ്ദേഹം പറഞ്ഞു. വി എസിനെ സന്ദർശിച്ച് മടങ്ങുമ്പോഴായിരുന്നു ഗവർണറുടെ പ്രതികരണം.
യു ജി സി ബില്ലിനെക്കുറിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യത്തിന് ഇത് ഒരു ജാനാധിപത്യ രാജ്യമാണെന്നും എല്ലാവർക്കും അവരവരുടെ അഭിപ്രായങ്ങൾ വ്യക്തമാക്കാനുള്ള സ്വാതന്ത്ര്യമുണ്ടെന്നും പറഞ്ഞ ആർലേക്കർ ഇപ്പോൾ പുറത്തു വന്നത് കരട് നയമാണെന്നും ചർച്ചകളിലൂടെ മാത്രമേ അന്തിമ തീരുമാനത്തിലെത്തുകയുള്ളു എന്നും വ്യക്തമാക്കി.
കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയന്‍ ഗവര്‍ണറുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഭാര്യ കമലയും ഒന്നിച്ച് രാജ്ഭവനില്‍ എത്തിയാണ് മുഖ്യമന്ത്രി ഗവര്‍ണറെ കണ്ടത്. രാജ് ഭവനില്‍ പ്രഭാത നടത്തത്തിന് ഗവര്‍ണര്‍ മുഖ്യമന്ത്രിയെ ക്ഷണിക്കുകയും ചെയ്തിരുന്നു. കൂടാതെ സിപിഎം മുഖപത്രത്തിൽ ആർലേക്കറെ പുകഴ്ത്തി എം വി ഗോവിന്ദൻ ലേഖനം എഴുതിയിരുന്നു . ഇടതുപക്ഷ ജനാധിപത്യ മുന്നണി ലക്ഷ്യം വയ്ക്കുന്ന നവകേരള നിര്‍മാണത്തില്‍ ഊന്നല്‍ നല്‍കിയുള്ള നയപ്രഖ്യാപന പ്രസംഗമാണ് കഴിഞ്ഞ 17ന് ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ നടത്തിയതെന്ന് ലേഖനത്തില്‍ പറയുന്നു.
Story Highlights :Governor visits VS Achuthanandan’s family
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here