ലോറി പിടിച്ചെടുക്കുമെന്ന് ഭീഷണി; കൈക്കൂലി വാങ്ങുന്നതിനിടെ പൊലീസ് ഉദ്യോഗസ്ഥൻ പിടിയിൽ

കൈക്കൂലി വാങ്ങുന്നതിനിടെ എറണാകുളത്തെ സിവിൽ പൊലീസ് ഓഫിസർ പിടിയിൽ. സിപിഒ പി.പി. അനൂപിനെയാണ് വിജിലൻസ് പിടികൂടിയത്. 5000 രൂപയാണ് കൈകൂലി വാങ്ങുന്നതിനിടെയാണ് പിടി വീണത്. മുളവുകാട് സ്റ്റേഷനിലെ സിവിൽ പോലിസ് ഓഫീസറായ പി.പി. അനൂപിനെയാണ് വിജിലൻസ് ഡി.വൈ.എസ്.പി ജയരാജിൻ്റെ നേത്യത്ത്വത്തിൽ പിടികൂടിയത്.
കെട്ടിടങ്ങൾ പൊളിക്കുന്ന കരാറുകാരനോട് ആണ് കൈക്കൂലി ആവശ്യപ്പെട്ടത്. പണം നൽകിയില്ലെങ്കിൽ കെട്ടിട അവശിഷ്ടങ്ങൾ നിക്ഷേപിക്കാൻ അനുവദിക്കില്ലെന്നും ലോറി പിടിച്ചെടുക്കുമെന്നും അനൂപ് ഭീഷണിപ്പെടുത്തി. ഇതിന് പിന്നാലെയാണ് കരാറുകാരൻ വിജിലൻസിനെ സമീപിച്ചത്.
വിജിലൻസിന്റെ നിർദ്ദേശപ്രകാരം പണം നൽകാമെന്ന് പറഞ് കാക്കനാടേക്ക് വിളിച്ചുവരുത്തി. പണം കൈമാറുന്നതിനിടെ അനൂപിനെ വിജിലൻസ് കയ്യോടെ പിടികൂടി. പ്രതിയെ നാളെ കോടതിയിൽ ഹാജരാക്കും. അനൂപിന്റെ സ്വത്തുവിവരങ്ങൾ അന്വേഷിക്കാനുള്ള നടപടിയിലേക്കും വിജിലൻസ് കടക്കും.
Story Highlights : Police officer arrested in Kochi while taking bribe
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here