‘തലസ്ഥാനത്ത് അധ്യാപകനെ വെർച്വൽ അറസ്റ്റിലാക്കി തട്ടിപ്പ്’, അന്വേഷിച്ചെത്തിയ പൊലീസ് സംഘത്തെ സിബിഐ എന്നുപറഞ്ഞ് വിരട്ടൽ, തട്ടിപ്പ് പൊളിച്ച് പൊലീസ്

തലസ്ഥാനത്ത് വീണ്ടും വെർച്വൽ അറസ്റ്റിന് ശ്രമം. ഇടപ്പഴഞ്ഞി സ്വദേശിയായ റിട്ടയേർഡ് അധ്യാപകനെയാണ് തട്ടിപ്പ് സംഘം വിളിച്ചത്. ക്രഡിറ്റ് കാർഡ് ഉപയോഗിച്ച് കള്ളപ്പണ ഇടപാട് നടത്തിയെന്ന് പറഞ്ഞാണ് തട്ടിപ്പ് ശ്രമം. മ്യൂസിയം പൊലീസിന്റെ കൃത്യമായ ഇടപെടലാണ് തട്ടിപ്പ് ശ്രമം തടഞ്ഞത്. തട്ടിപ്പിൻ്റെ ദൃശ്യങ്ങൾ 24 ന് ലഭിച്ചു.
റിട്ടയേർഡ് അധ്യാപകനെ വെർച്വൽ അറസ്റ്റിലാക്കിയത് മൂന്ന് മണിക്കൂറാണ്. ഭാര്യക്ക് സംശയം തോന്നി മകനെ വിവരം അറിയിക്കുകയായിരുന്നു.തുടർന്ന് മകനാണ് പൊലീസിനെ വിവരം അറിയിച്ചത്. അന്വേഷിച്ചെത്തിയ മ്യൂസിയം പൊലീസ് സംഘത്തെയും തട്ടിപ്പ് സംഘം വിരട്ടി.
മുംബൈയിൽ നിന്നുമാണ് തിരുവനന്തപുരം സ്വദേശിയായ അധ്യാപകന്റെ നമ്പർ തട്ടിപ്പ് സംഘത്തിന് ലഭിച്ചത്. സിബിഐയുടെ ജോലി തടസ്സപ്പെടുത്തരുതെന്ന് സംഘം ആവശ്യപ്പെട്ടു. തുടർന്നാണ് മ്യൂസിയം സ്റ്റേഷനിലെ എസ്ഐയുടെ കൃത്യമായ ഇടപെടൽ മൂലം പൊളിഞ്ഞത്.
Story Highlights : Virtual Arrest in Trivandrum
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here