പ്രൊഫ. കാളിയത്ത് ദാമോദരൻ വിവർത്തന സാഹിത്യ പുരസ്കാരം സി.കബനിക്ക്

പ്രൊഫ. കാളിയത്ത് ദാമോദരൻ വിവർത്തനസാഹിത്യപുരസ്കാരം വിവർത്തക സി. കബനിക്ക്. വിവിധ ഭാഷാസാഹിത്യരംഗത്തുനിന്നുള്ള സർഗാത്മകവും സർഗേതരവുമായ രചനകൾ മലയാളഭാഷയിലേക്ക് മൊഴിമാറ്റം നടത്തിയതിനുള്ള സമഗ്ര സംഭാവനാപുരസ്കരമാണിത്. 15000 രൂപയും കീർത്തിപ്രതവും ഫലകവും ചേർന്നതാണ് പുരസ്കാരം.
ഡോ. കെ.പി.മോഹനൻ, ഡോ. സി.ശാന്തി, ഡോ. കാവുമ്പായി ബാലകൃഷ്ണൻ എന്നിവരടങ്ങുന്നതാണ് വിധിനിർണയസമിതി. കാൽനൂറ്റാണ്ടുകാലമായി വിവർത്തനസാഹിത്യ രംഗത്ത് നിത്യോത്സാഹിയായി വിരാജിക്കുന്ന പ്രതിഭയാണ് കബനി. നാല്പതിൽപരം ശ്രദ്ധേയമായ കൃതികൾ ഇംഗ്ലീഷിൽനിന്ന് തർജമയിലൂടെ കബനി മലയാളത്തിന്റെ സാഹിതീസമ്പത്താക്കി മാറ്റിയിരിക്കുന്നു. വിവർത്തനത്തിനുള്ള കൃതികൾ തിരഞ്ഞെടുക്കുന്നതിൽ സ്ത്രീവിമോചനപരമായ കാഴ്ചപ്പാടും കബനിയിൽ ദൃശ്യമാണ്.
സർഗാത്മകസാഹിത്യത്തിലെന്നപോലെ വൈജ്ഞാനികസാഹിത്യത്തിലും കബനി പരി ഭാഷകയുടെ പ്രാഗത്ഭ്യം തെളിയിച്ചിട്ടുണ്ട്. പൌലോ കൊയ്ലോ, ആമോസ് ഓസ്, ഗിരീഷ് കർണാഡ്, സൽമാൻ റുഷ്ദി, ചേതൻ ഭഗത്, പെരു മാൾ മുരുകൻ, ശോഭാ ഡേ, ഹർഷ് മന്ദർ, അമീഷ് ത്രിപാഠി, എ.പി.ജെ.അബ്ദുൾകലാം, ബെനാസീർ ഭൂട്ടോ, ആങ്സാൻ സുചി, മഹാശ്വേതാദേവി തുടങ്ങിയ പ്രതിഭകളുടെ രചനകൾ കബനി വിവർത്തനം ചെയ്തിട്ടുണ്ട്. ഫെബ്രുവരി ഒന്നിന് വൈകീട്ട് 5 മണിക്ക് തൃശ്ശൂർ കേരള സാഹിത്യഅക്കാദമി ഹാളിൽവച്ച് പുരസ്കാരം സമർപ്പിക്കും.
Story Highlights : Prof. Kaliyath Damodaran Translation Literature Award to C. Kabani
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here