Advertisement

ചെക്ക് കേസിൽ രാംഗോപാല്‍ വര്‍മയ്ക്ക് മൂന്നുമാസം തടവ്

January 23, 2025
1 minute Read

ചെക്ക് കേസില്‍ സംവിധായകന്‍ രാം ഗോപാല്‍ വര്‍മയ്ക്ക് മൂന്നുമാസം തടവ്. അന്ധേരി മജിസ്ട്രേറ്റ് കോടതിയാണു സംവിധായകനെതിരെ വിധി പുറപ്പെടുവിച്ചത്. നെഗോഷ്യബിള്‍ ഇന്‍സ്ട്രുമെന്റ് ആക്ടിന്റെ 138-ാം സെക്ഷന്‍ പ്രകാരമാണ് രാം ഗോപാല്‍ വര്‍മയെ കോടതി ശിക്ഷക്കാരനാണെന്ന് കണ്ടെത്തിയത്.

കേസില്‍ രാം ഗോപാല്‍ വര്‍മയെ അറസ്റ്റു ചെയ്യാന്‍ കോടതി ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിച്ചു. 7 വർഷം പഴക്കമുള്ള കേസാണിത്. വിധി പറയുമ്പോള്‍ രാം ഗോപാല്‍ വര്‍മ കോടതിയില്‍ ഹാജരായിരുന്നില്ല. 2018-ലാണ് ശ്രീ എന്ന കമ്പനി രാം ഗോപാല്‍ വര്‍മയ്ക്കെതിരെ കോടതിയെ സമീപിച്ചത്.

2022 ജൂണില്‍ കോടതി രാം ഗോപാല്‍ വര്‍മയ്ക്ക് ജാമ്യം അനുവദിച്ചിരുന്നു. മൂന്നുമാസത്തിനുള്ളില്‍ 3.72 ലക്ഷം പരാതിക്കാരന് നഷ്ടപരിഹാരം നല്‍കാനും കോടതി വിധിച്ചു. നഷ്ടപരിഹാരം നല്‍കാത്ത പക്ഷം മൂന്നുമാസം കൂടി അധികതടവ് അനുഭവിക്കേണ്ടിവരും.

Story Highlights : ram gopal varma check bounce case

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top