Advertisement

റിപ്പബ്ലിക് ദിനത്തിൽ ട്രാക്ടറുകളിലൂടെ കർഷക പ്രതിഷേധം, ഒരു ലക്ഷത്തിലധികം ട്രാക്ടറുകൾ ഇറക്കും

January 23, 2025
Google News 1 minute Read

റിപ്പബ്ലിക് ​ദിനമായ ജനുവരി 26ന് കർഷക പ്രതിഷേധത്തിൻ്റെ ഭാഗമായി പഞ്ചാബ്, ഹരിയാന റോഡുകളിൽ ഒരു ലക്ഷത്തിലധികം ട്രാക്ടറുകൾ ഇറങ്ങുമെന്ന് കർഷക സമര നേതാക്കൾ. പഞ്ചാബിലെയും ഹരിയാനയിലേയും 200 ലധികം സ്ഥലങ്ങളിലായി 1 ലക്ഷം ട്രാക്ടറുകൾ നിരത്തിലിറക്കും.

രാഷ്ട്രീയേതര സംയുക്ത കിസാൻ മോർച്ച , കിസാൻ മസ്ദൂർ മോർച്ച തുടങ്ങിയ കർഷക സംഘടനകളുടെ നേതൃത്വത്തിലാണ് ട്രാക്ടർ മാർച്ച്‌ സംഘടിപ്പിക്കുന്നത്. 2021 ലും ഡൽഹിയിൽ പ്രക്ഷോഭത്തിനിടെ സമാനമായി ട്രാക്ടർ പരേഡ് നടത്തിയിരുന്നു.

കർഷകരുടെയും കർഷകത്തൊഴിലാളികളുടെയും കടം എഴുതിത്തള്ളുന്നതിന് സമഗ്രമായ പദ്ധതി ആവിഷ്‌കരിക്കുക, വൈദ്യുതിയുടെ സ്വകാര്യവൽക്കരണം നിർത്തുക എന്നിവയെല്ലാമാണ് കർഷകരുടെ ആവശ്യം.

പ്രതിഷേധിക്കുന്ന എല്ലാ കർഷക സംഘടനകളുമായും ഉടൻ പ്രധാനമന്ത്രി ചർച്ച നടത്തണമെന്നും ജഗ്ജിത് സിങ് ദല്ലേവാളിൻ്റെ ജീവൻ രക്ഷിക്കണമെന്നും ദേശീയ കാർഷിക വിപണി നയം പിൻവലിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ടാണ് കർഷക സമര നേതാക്കൾ റിപ്പബ്ലിക് ദിനത്തിൽ പ്രതിഷേധിക്കുന്നത്.

അതേസമയം, കർഷകരുടെ പ്രക്ഷോഭം നടക്കുന്നതിനെക്കുറിച്ചറിഞ്ഞ കേന്ദ്രസർക്കാർ പ്രതിനിധികൾ ഫെബ്രുവരി 14ന് ചർച്ച നടത്താമെന്ന് അറിയിച്ചെങ്കിലും ചർച്ച നേരത്തെ ആക്കണമെന്ന ആവശ്യം കർഷക സംഘടനകൾ മുന്നോട്ടു വെച്ചിട്ടുണ്ട്.

Story Highlights : republic day 1lakh tractors farmers protests

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here