Advertisement

‘കോടതീല് കണ്ടിപ്പാ പാക്കലാം, രാഷ്ട്രീയ എതിരാളികൾ വളഞ്ഞിട്ട് ആക്രമിക്കട്ടെ, സഖാവ് പിണറായി എന്റെ പാഠ പുസ്തകത്തിലെ ഹീറോ’: പി പി ദിവ്യ

January 24, 2025
Google News 2 minutes Read

KSU നേതാവ് മുഹമ്മദ്‌ ഷമ്മാസിന്റെ ആരോപണത്തിൽ മറുപടിയുമായി പി പി ദിവ്യ. താൻ കണ്ടു വളർന്ന നേതാവ് മുഖ്യമന്ത്രി പിണറായി വിജയനാണ്. മടിയിൽ കനമില്ലെങ്കിൽ ഭയക്കേണ്ടതില്ലെന്ന് പഠിപ്പിച്ച പിണറായിയാണ് തന്റെ ഹീറോയെന്നും പി പി ദിവ്യ ഫേസ്ബുക്കിൽ കുറിച്ചു.

അഴിമതിയെക്കുറിച്ച് സ്വപ്നം കണ്ട് നടക്കുന്നവർക്ക് എല്ലാം അങ്ങനെയെന്ന് തോന്നുന്നത് സ്വാഭാവികം. വിടുവായത്തത്തിന് മറുപടി പറഞ്ഞു സമയം കളയുന്നില്ല. കോടതിയിൽ കാണാമെന്നും ദിവ്യ ഫേസ്ബുക്കിൽ കുറിച്ചു.

പി പി ദിവ്യക്കെതിരെ കൂടുതൽ ആരോപണവുമായി കെഎസ്‌യു നേതാവ് മുഹമ്മദ് ഷമ്മാസ് രംഗത്തെത്തിയിരുന്നു. നിർമ്മിതി കേന്ദ്രയ്ക്ക് ജില്ലാ പഞ്ചായത്ത് കരാറുകൾ നൽകിയതിലും സംശയമെന്ന് ആരോപണം.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആയിരിക്കെ നിർമ്മിതി കേന്ദ്രയ്ക്ക് 10.47 കോടി രൂപയുടെ കരാറുകൾ നൽകി. അരുൺ കെ വിജയൻ കളക്ടർ ആയതിന് ശേഷമുള്ള കരാറുകളിലും സംശയമെന്ന് ആരോപണം. കളക്ടർക്കെതിരെ അന്വേഷണം വേണം. ബിനാമി കമ്പനിക്ക് കരാറുകൾ ലഭിച്ചെന്നും അദ്ദേഹം ആരോപിച്ചു. ആരോപണങ്ങൾക്ക് ദിവ്യക്ക് മറുപടിയില്ല. നിയമനടപടി സ്വീകരിക്കാൻ ദിവ്യയെ വെല്ലുവിളിക്കുന്നുവെന്നും ഷമ്മാസ് പറഞ്ഞു.

പിപി ദിവ്യ ഫേസ്ബുക്കിൽ കുറിച്ചത്

ഞാൻ കണ്ടു വളർന്ന നേതാവ്….എന്തൊക്കെ ആരോപണങ്ങൾ വരുമ്പോഴും, രാഷ്ട്രീയ എതിരാളികൾ വളഞ്ഞിട്ട് ആക്രമിക്കുമ്പോഴും, മടിയിൽ കനമില്ലെങ്കിൽ നമ്മൾ ഭയക്കേണ്ടതില്ലെന്നു പഠിപ്പിച്ച നേതാവ്…
കഴിഞ്ഞ 25 വർഷത്തിലധികമായി ഒരു മാധ്യമ പരിലാളനയിലും വളർന്ന നേതാവല്ല സഖാവ് പിണറായി.എന്റെ പാഠ പുസ്തകത്തിലെ ഹീറോ.അഴിമതിയെക്കുറിച്ചു മാത്രം സ്വപ്നം കണ്ടു നടക്കുന്നവർക് കാണുന്നതെല്ലാം അതു തന്നെയെന്ന് തോന്നുന്നത് സ്വാഭാവികം….
അലക്കി തേച്ച വെള്ള വസ്ത്രവും 4 പേപ്പറും കയ്യിൽ വെച്ച് നാല് മാധ്യമങ്ങളെ കാണുമ്പോൾ പറയുന്ന വിടുവായത്തത്തിന് ഓരോന്നും മറുപടി പറഞ്ഞു സമയം കളയുന്നില്ല….. കോടതീല് കണ്ടിപ്പാ പാക്കലാം..

Story Highlights : P P Divya Relpy to KSU Leader muhammed shammas

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here