Advertisement

ബ്രൂവറി വിവാദം: ‘പിണറായി ഒരു കമ്മ്യൂണിസ്റ്റ് അല്ലാതായി മാറി; മുഖ്യമന്ത്രി നേരിട്ട് നടത്തുന്ന അഴിമതി’; രമേശ് ചെന്നിത്തല

January 24, 2025
Google News 2 minutes Read

ബ്രൂവറി വിവാ​ദത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെ വിമർശിച്ച് രമേശ് ചെന്നിത്തല. ബ്രൂവറി സർക്കാർ മുന്നോട്ട് പോകും എന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനം ജനങ്ങളോടുള്ള വെല്ലു വിളിയാണെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. കൊക്ക കോളക്ക് എതിരെ സമരം നടത്തിയവർ 600 കോടി യുടെ പദ്ധതി കൊണ്ട് വരുന്നുവെന്ന് അദ്ദേഹം വിമർശിച്ചു. പാലക്കാട്‌ ജനങ്ങൾ വെള്ളം കിട്ടാതെ ബുദ്ധിമുട്ടിലാണെന്ന് രമേശ് ചെന്നിത്തല വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

സർക്കാർ ഉത്തരവിൽ കമ്പനിയെ പ്രകീർത്തിക്കുന്നുവെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. എഥനോൾ നിർമ്മാണത്തിന് ഷോർട് ലിസ്റ്റ് ചെയ്തു എന്നത് വസ്തുതയാണ്. എന്നാൽ എഥനോൾ മൂന്നാം ഘട്ടത്തിൽ ആണ്. ഒയാസിസ് കമ്പനി ഡൽഹി മദ്യ ദുരന്ത കേസിൽ ഉൾപ്പെട്ടെന്നും പഞ്ചാബിലും പരാതി ഉണ്ടെന്നും അദ്ദേഹം പറഞ്ഞു. മദ്യ നയത്തിൽ മാറ്റം വരുത്തി അനുമതി നൽകിയത് വൻ അഴിമതിയാണെന്ന് രമേശ് ചെന്നിത്തല ആരോപിച്ചു.

Read Also: സർവകലാശാല നിയമഭേദഗതിക്ക് സർക്കാർ; സിൻഡിക്കേറ്റ് രൂപീകരണം തിരഞ്ഞെടുപ്പിലൂടെ മാത്രം; കരട് ബില്ലിന് മന്ത്രിസഭയുടെ അംഗീകാരം

മുഖ്യമന്ത്രി നേരിട്ട് നടത്തുന്ന അഴിമതി ആണിതെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. മുഖ്യമന്ത്രിയുടെ സഭയിലെ പ്രസംഗം ഇതിന് തെളിവാണ്. സിപിഐ അഭിപ്രായം പറയാതെ ഒളിച്ചു കളിക്കുന്നു. വീരേന്ദ്ര കുമാറിന്റെ പാർട്ടി നിലപാട് പറയണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. സിപിഐ, ആർജെഡി നിലപാട് പറയണമെന്ന് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.ടാറ്റക്കും ബിർളക്കും എതിരെ കമ്യൂണിസ്റ് സമരം ചെയ്‌തത് പിണറായി മറന്നു. പിണറായി ഒരു കമ്മ്യൂണിസ്റ്റ് അല്ലാതായി മാറി എന്നും ചെന്നിത്തല പറഞ്ഞു.

വൻ തോതിൽ ജല ചൂഷണം ഉണ്ടാകുന്നു എന്നതാണ് പ്രധാനം. കൊക്കക്കോള കമ്പനി പൂട്ടിക്കാൻ നടത്തിയ സമരം തെറ്റായി പോയി എന്ന് മുഖ്യമന്ത്രി പറയാൻ തയ്യാർ ആണോ എന്ന് അദ്ദേഹം ചോദിച്ചു. വ്യവസായങ്ങൾക്ക് വെള്ളം കൊടുക്കുന്നതിന് എതിരല്ലെന്ന് അദ്ദേഹം വ്യക്തമാക്കി. നാളെ രമേശ് ചെന്നിത്തല പദ്ധതി പ്രദേശം എലപ്പുള്ളി സന്ദർശിക്കും.

Story Highlights : Ramesh Chennithala against CM Pinarayi Vijayan in Brewery Controversy

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here