സോഫ്റ്റ്‌വെയർ അപ്ഡേറ്റിന് പിന്നാലെ തകരാർ;ആപ്പിളിന് നോട്ടീസ് അയച്ച് കേന്ദ്രം

സോഫ്റ്റ്‌വെയർ അപ്ഡേറ്റിന് ശേഷം ഐ ഫോണുകളുടെ പെർഫോമൻസിൽ തകരാറുള്ളതായുള്ള ഉപഭോക്താക്കളുടെ പരാതിയിൽ ഇടപെട്ട് കേന്ദ്രം. ഐഒഎസ് 18+ അപ്ഡേറ്റിന് പിന്നാലെ പ്രശ്നങ്ങൾ നേരിടുന്നതായുള്ള പരാതിയിൽ വിശദീകരണം ചോദിച്ചാണ് കേന്ദ്ര സർക്കാർ കമ്പനിക്ക് നോട്ടീസ് അയച്ചത്. പെര്‍ഫോമന്‍സ് പ്രശ്‌നം കാണിച്ച് കേന്ദ്ര ഉപഭോക്തൃ സംരക്ഷ അതോറിറ്റിയാണ് (സിസിപിഎ) ആപ്പിളിന് നോട്ടീസ് അയച്ചതെന്ന് ഉപഭോക്തൃകാര്യ മന്ത്രി പ്രൽഹാദ് ജോഷി അറിയിച്ചു. ഇത് സംബന്ധിച്ച വിവരം അദ്ദേഹം തന്നെയാണ് എക്‌സിലൂടെ പുറത്തുവിട്ടത്.
Read Also: ലക്ഷക്കണക്കിന് വരിക്കാരെ നഷ്ടമാക്കി ബിഎസ്എൻഎൽ, ജിയോ മുന്നേറ്റം തുടരുന്നു
അപ്ഡേറ്റിന് ശേഷമുള്ള സാങ്കേതിക തകരാറിനെക്കുറിച്ച് നിരവധി പരാതികൾ ദേശീയ ഉപഭോക്തൃ ഹെൽപ്പ് ലൈനിന് ലഭിച്ചതായി വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്തിരുന്നു. ഇന്ത്യൻ വിപണിയിൽ ഐഫോൺ അതിന്റെ കുതിപ്പ് തുടർന്ന് കൊണ്ടിരിക്കുന്ന സമയത്താണ് കമ്പനി ഇങ്ങനെയൊരു തിരിച്ചടി നേരിടുന്നത്. ഇത് ആദ്യമായല്ല ആപ്പിളിനെതിരെ പരാതി ഉയരുന്നത്. സോഫ്റ്റ്‌വെയർ അപ്ഡേഷനുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളിൽ ഉൾപ്പടെ വളരെ മുൻപ് തന്നെ പരാതികൾ ഉയർന്നിട്ടുണ്ട്. അത്തരമൊരു സാഹചര്യത്തിലാണ് കേന്ദ്രം ഇടപെടൽ നടത്തിയിരിക്കുന്നത്.
പുതിയ സോഫ്റ്റ്‌വെയർ അപ്ഡേറ്റിലെ പിഴവുകൾ ഡാറ്റ ചോരുന്നതിനും ഹാക്ക് ചെയ്യപെടുന്നതിനും കാരണമാകുമെന്ന് കാണിച്ച് കഴിഞ്ഞ വർഷവും കേന്ദ്ര സർക്കാർ ആപ്പിൾ ഉപയോക്താക്കൾക്ക് നിർദ്ദേശം നൽകിയിരുന്നു .ഐഒഎസിന്‍റെയും ഐപാഡ്ഒഎസിന്‍റെയും വിവിധ വേർഷനുകളിലും പ്രശ്നമുള്ളതായി 2024ല്‍ രണ്ടുവട്ടം ഇന്ത്യന്‍ കമ്പ്യൂട്ടര്‍ എമര്‍ജന്‍സി റെസ്‌പോണ്‍സ് ടീം (CERT-In) മുന്നറിയിപ്പ് നല്‍കിയിരുന്നു.
Story Highlights :The Center has intervened in the complaints of customers about impaired performance of iPhones after the software update.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here