Advertisement

അതിരപ്പിള്ളിയിലെ കാട്ടാനയ്ക്ക് ചികിത്സ നൽകി; മസ്തകത്തിൽ മരുന്ന് വെച്ച് വിട്ടയച്ചു

January 24, 2025
1 minute Read

ഏറെ ശ്രമത്തിനൊടുവിൽ മയക്കുവെടി വച്ച അതിരപ്പിള്ളിയിലെ കാട്ടാനയ്ക്ക് ചികിത്സ നൽകി. ആനയുടെ മസ്തകത്തിൽ മരുന്ന് വെച്ച് വിട്ടയച്ചു.മയക്കം മാറാത്തതിനാൽ ആന മേഖലയിൽ തന്നെ തുടരുകയാണ്. ഡോക്ടർ അരുൺ സക്കറിയുടെ നേതൃത്വത്തിലാണ് രണ്ട് ഡോസ് മയക്കുവെടി വെച്ചത്. മയക്കുവെടി വയ്ക്കുന്ന ദൃശ്യങ്ങൾ ട്വന്റിഫോറിന് ലഭിച്ചു. ആന്റിബയോട്ടിക്കുകളും നൽകിയശേഷം ആനയെ വിട്ടു.

ആനയ്ക്ക് വെടിയേറ്റുണ്ടായ പരിക്കല്ലെന്ന് ചികിത്സയ്ക്കിടെ കണ്ടെത്തി. മുറിവിൽ ലോഹ ഭാഗങ്ങളില്ല. ആനയുടെ മുറിവിലെ പഴുപ്പ് നീക്കം ചെയ്തു.ആന ഏറ്റുമുട്ടിയപ്പോഴുണ്ടായ മുറിവാണ് മസ്തകത്തിലേത്. ആനക്കൂട്ടത്തിനൊപ്പം ഉണ്ടായിരുന്ന ആനയെ കൂട്ടത്തിൽ നിന്ന് മാറ്റിയ ശേഷമാണ് മയക്കുവെടി വെച്ചത്. രണ്ട് ദിവസം കാണാമറയത്തായിരുന്ന കാട്ടാനയെ ഇന്ന് രാവിലെയാണ് കാട്ടാനക്കൂട്ടത്തിനൊപ്പം കണ്ടെത്തിയത്. മൂന്ന് ആനകൾക്കൊപ്പമായിരുന്നു മുറിവേറ്റ കാട്ടാന.

Story Highlights : Wild elephant in Athirapally treated

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top