ധൃതിപിടിച്ച് മാറ്റേണ്ടതില്ല; കെപിസിസി അധ്യക്ഷ സ്ഥാനത്ത് കെ സുധാകരൻ തുടരട്ടെ എന്ന് ഹൈക്കമാൻഡ്

കെപിസിസി അധ്യക്ഷ സ്ഥാനത്ത് കെ സുധാകരൻ തന്നെ തുടരട്ടെ എന്ന് ഹൈക്കമാൻഡ്. ധൃതിപിടിച്ച് മാറ്റേണ്ടതില്ലെന്ന് തീരുമാനം. തദ്ദേശ തെരഞ്ഞെടുപ്പ് അടുത്ത ഉടൻ മാറ്റം വേണ്ടെന്ന് ഹൈക്കമാൻഡ്. മാറ്റം ഉണ്ടാകുമെന്ന വാർത്തകളിൽ സുധാകരൻ അതൃപ്തി അറിയിച്ചു. തന്നെ ഒറ്റപ്പെടുത്താൻ ശ്രമിക്കുന്നുവെന്ന് കെ സുധാകരൻ പരാതി ഉന്നയിച്ചിരുന്നു.
നിലവിൽ പുനഃസംഘടനയുമായി നടക്കുന്ന ചർച്ചകളിൽ കെ സുധാകരൻ അസ്വസ്ഥനാണെന്ന് അടുത്ത വൃത്തങ്ങൾ അറിയിച്ചിരുന്നു. തന്നെ മാറ്റാൻ വേണ്ടിയാണോ ദീപദാസ് മുൻഷി ഓരോ നേതാക്കളെയും നേരിൽ കാണുന്നതെന്ന് തന്നോട് പറയണമെന്ന് കെ സുധാകരൻ ആവശ്യപ്പെട്ടിരുന്നു. കഴിഞ്ഞ കുറച്ച് നാളായി മുതിർന്ന നേതാക്കളെ ദീപദാസ് മുൻഷി കണ്ടിരുന്നു. തന്നെ അറിയിക്കാതെ എന്തുകൊണ്ടാണ് പുനഃസംഘടന തീരുമാനമെന്ന് സുധാകരൻ ചോദിക്കുന്നു.
Read Also: പാലക്കാട് വാളയാറിൽ കർഷകനെ കാട്ടാന ആക്രമിച്ചു
നേരത്തെ കെപിസിസി പ്രസിഡന്റ് സ്ഥാനത്ത് കടിച്ചു തൂങ്ങില്ലെന്ന് കെ സുധാകരൻ വ്യക്തമാക്കിയിരുന്നു. മുഖ്യമന്ത്രി ആകാനും താനില്ലെന്ന് അദ്ദേഹം പറഞ്ഞു. നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാനും ഇല്ല. തന്റെ സ്ഥാനം ജനങ്ങളുടെ മനസ്സിലാണെന്ന് കെ സുധാകരൻ പറഞ്ഞിരുന്നു. യുക്തി സഹമായ തീരുമാനം എഐസിസിക്ക് എടുക്കാമെന്ന് അദ്ദേഹം പറഞ്ഞിരുന്നു.
Story Highlights : K Sudhakaran will continue as KPCC president
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here