Advertisement

‘വന്യജീവി ആക്രമണം കേരളത്തിൻ്റെ മൊത്തം പ്രശ്നം; പ്രതിഷേധങ്ങളെ തള്ളി പറയുന്നില്ല’; മന്ത്രി എ. കെ ശശീന്ദ്രൻ

January 25, 2025
Google News 2 minutes Read
AK Saseendran

മലയോര മേഖലയിലെ വന്യജീവി ആക്രമണം കേരളത്തിൻ്റെ മൊത്തം പ്രശ്നമാണെന്ന് വനം വകുപ്പ് മന്ത്രി എ. കെ ശശീന്ദ്രൻ. വന്യജീവി ആക്രമണത്തിൽ ജനം അമ്പരന്ന് നിൽക്കുന്നു എന്നത് നിഷേധിക്കാൻ കഴിയില്ല. താത്കാലിക പ്രതിരോധ പ്രവർത്തനങ്ങൾ ആരംഭിക്കുമെന്നും മാസ്റ്റർ പ്ലാൻ തയ്യാറാക്കുമെന്നും മന്ത്രി എകെ ശശീന്ദ്രൻ ട്വന്റിഫോറിനോട് പറഞ്ഞു.

ഉത്തര- മധ്യ മേഖലകളിൽ ഉന്നതതല യോഗംചേരുമെന്ന് മന്ത്രി എകെ ശശീന്ദ്രൻ പറഞ്ഞു. ജനങ്ങൾ പ്രതിഷേധിക്കുന്നതിൽ അവരെ കുറ്റം പറയാൻ പറ്റില്ല. അവരുടെ വേദനയിൽ നിന്നാണ് അവർ പ്രതിഷേധിക്കുന്നത്. പ്രതിഷേധങ്ങളെ തള്ളി പറയുന്നില്ലെന്ന് മന്ത്രി വ്യക്തമാക്കി. സ്ഥിതിഗതികളിൽ ജില്ല കലക്ടറോടും പൊലിസിനോടും റിപ്പോർട്ട് തേടും. നാളെ വയനാട്ടിൽ എത്തി ഉചിതമായ തീരുമാനം എടുക്കുമെന്ന് മന്ത്രി പറഞ്ഞു.

Read Also: മാനന്തവാടിയിലെ കടുവയ്ക്കായി വനംവകുപ്പിന്റെ തിരച്ചിൽ ഊർജ്ജിതം; UDF ആഹ്വാനം ചെയ്ത ഹർത്താൽ തുടങ്ങി

ജനങ്ങളുടെ ആശങ്കയകറ്റാൻ വേണ്ട നടപടികൾ സ്വീകരിക്കുമെന്ന് മന്ത്രി പറഞ്ഞു. എതിർപ്പുള്ളവരുമായി നേരിട്ട് സംസാരിക്കുമെന്ന് മന്ത്രി എകെ ശശീന്ദ്രൻ പറഞ്ഞു. ഫോറസ്റ്റ് ഇൻ്റലിജൻസിൻ്റെ പ്രവർത്തനം ശക്തിപ്പെടുത്തണം. അന്തർ സംസ്ഥാന മന്ത്രിതല കൗൺസിൽ യോഗം വിളിക്കും. മുഖ്യമന്ത്രിയുമായി കൂടി ആലോചിച്ച് തീരുമാനം എടുക്കും. അടിയന്തിര നടപടിക്ക് നിർദേശം നൽകിയതായി മന്ത്രി വ്യക്തമാക്കി. വന്യ ജീവി ആക്രമണം ഉന്നത തല യോഗം ഇന്ന് ചേരും. വയനാട്ടിലേക്ക് ഉന്നത ഉദ്യോഗസ്ഥരെ അയക്കാൻ ആലോചനയുണ്ടെന്ന് മന്ത്രി എകെ ശശീന്ദ്രൻ പറഞ്ഞു.

Story Highlights : Minister A. K. Saseendran responds on wild animals attack

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here