Advertisement

‘തെരഞ്ഞെടുപ്പുകളെ ഒന്നിപ്പിക്കുന്നത് രാജ്യത്ത് ഭരണസ്ഥിരത ഉറപ്പാക്കും’ ; റിപബ്ലിക് ദിന സന്ദേശത്തില്‍ ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ബില്ലിനെ പിന്തുണച്ച് രാഷ്ട്രപതി

January 25, 2025
2 minutes Read
draupati murmu

റിപബ്ലിക് ദിന സന്ദേശത്തില്‍ ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ബില്ലിനെ പിന്തുണച്ചു രാഷ്ട്രപതി ദ്രൗപതി മുര്‍മു. തെരഞ്ഞെടുപ്പുകളെ ഒന്നിപ്പിക്കുന്നത് രാജ്യത്ത് ഭരണസ്ഥിരത ഉറപ്പാക്കുമെന്നും രാഷ്ട്രപതി പറഞ്ഞു. രാജ്യത്തെ ജനങ്ങളെ ഒന്നിപ്പിക്കുന്നത് ഭരണഘടനയെന്നും രാഷ്ട്രപതി പറഞ്ഞു. ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ബില്ല് സംയുക്ത പാര്‍ലമെന്റി സമിതിയുടെ പരിഗണനയില്‍ ഇരിക്കെയാണ് രാഷ്ട്രപതി ബില്ലിനെ പിന്തുണച്ചത്.

ഭരണഘടന നിലവില്‍ വന്നതിന് ശേഷമുള്ള ഈ 75 വര്‍ഷങ്ങള്‍ നമ്മുടെ യുവ റിപ്പബ്ലിക്കിന്റെ സര്‍വതോന്മുഖമായ പുരോഗതിക്ക് സാക്ഷ്യം വഹിച്ചുവെന്ന് പറഞ്ഞ രാഷ്ട്രപതി സമഗ്രമായ വളര്‍ച്ചയാണ് ഈ പുരോഗതിയുടെ അടിത്തറയെന്നും ചൂണ്ടിക്കാട്ടി. അതുവഴി വികസനത്തിന്റെ നേട്ടങ്ങള്‍ കൂടുതല്‍ ജനങ്ങളിലേക്ക് എത്തിച്ചേരുന്നുവെന്നും പറഞ്ഞു.

Read Also: എംടി, ശ്രീജേഷ്, ശോഭന, ഐഎം വിജയന്‍.. പത്മപുരസ്‌കാരങ്ങളില്‍ മലയാളി തിളക്കം

സന്ദേശത്തില്‍ കേന്ദ്ര സര്‍ക്കാര്‍ പദ്ധതികളെ കുറിച്ചും പരാമര്‍ശിച്ചു രാഷ്ട്രപതി പരാമര്‍ശിച്ചു. പൊതുക്ഷേമത്തിന് കേന്ദ്ര സര്‍ക്കാര്‍ പുതിയ നിര്‍വചനം നല്‍കിയെന്നും പാര്‍പ്പിടം, കുടിവെള്ളം തുടങ്ങിയ അടിസ്ഥാന ആവശ്യങ്ങളെ അവകാശങ്ങളാക്കിയെന്നും രാഷ്ട്രപതി പറഞ്ഞു. പ്രധാനമന്ത്രി പട്ടികജാതി അഭയോദയ പദ്ധതിയിലൂടെ തൊഴിലവസരങ്ങളും വരുമാന അവസരങ്ങളും സൃഷ്ടിക്കുന്നത് പട്ടികജാതി ജനതയുടെ ദാരിദ്ര്യം വേഗത്തില്‍ ഇല്ലാതാക്കുന്നുവെന്ന് ദ്രൗപതി മുര്‍മു പറഞ്ഞു. ധനകാര്യ മേഖലയില്‍ സര്‍ക്കാര്‍ സാങ്കേതികവിദ്യ ഉപയോഗിച്ച രീതി മാതൃകാപരമെന്നും രാഷ്ട്രപതി വ്യക്തമാക്കി.

ആഗോളതലത്തില്‍ ഇന്ത്യ വികസനത്തില്‍ വ്യക്തമായ ഇടം കണ്ടെത്തിയെന്നും,ഇന്ത്യ നേതൃസ്ഥാനത്തേക്ക് കുതിക്കുകയാണെന്നും റിപബ്ലിക് ദിന സന്ദേശത്തില്‍ രാഷ്ട്രപതി പറഞ്ഞു.

Story Highlights : ‘One Nation One Election’ can prevent policy paralysis: President Draupadi Murmu

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top