Advertisement

UDFന്റെ ജാഥ മലയോരജനതയെ ചേർത്തുപിടിക്കാൻ; ഫെൻസിങ്ങിന് പോലും സർക്കാർ ഒരു രൂപ ചിലവാക്കിയിട്ടില്ല: വി ഡി സതീശൻ

January 25, 2025
2 minutes Read

മലയോരജനതയെ ചേർത്തുപിടിക്കാനാണ് യുഡിഎഫിന്റെ ജാഥയെന്ന് പ്രതിപ​ക്ഷ നേതാവ് വിഡി സതീശൻ. വന്യജീവി ശല്യം, കാർഷിക പ്രശ്നം എന്നിവയ്ക്ക് പരിഹാരം വേണമെന്ന് വിഡി സതീശൻ ആവശ്യപ്പെട്ടു. യത്രയ്ക്ക് ഒടുവിൽ സർക്കാരിന് മുന്നിൽ ബദൽ നിർദേശങ്ങൾ സമർപ്പിക്കുമെന്ന് വിഡി സതീശൻ വ്യക്തമാക്കി

താൻ മന്ത്രി ആയത് കൊണ്ടാണോ വന്യജീവികൾ ഇറങ്ങുന്നത് എന്നാണ് മന്ത്രി ചോദിക്കുന്നത്. വന്യജീവികളെ വെടിവെച്ചു കൊല്ലുക എന്നത് മാത്രമല്ല പരിഹാരം. ഫെൻസിങ്ങിന് പോലും സർക്കാർ ഒരു ചിലവാക്കിയിട്ടില്ലെന്ന് വിഡി സതീശൻ കുറ്റപ്പെടുത്തി. വന നിയമത്തിൽ കേന്ദ്ര – സംസ്ഥാന സർക്കാറുകൾ ചർച്ച നടത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

Read Also: ‘വന്യജീവി ആക്രമണം കേരളത്തിൻ്റെ മൊത്തം പ്രശ്നം; പ്രതിഷേധങ്ങളെ തള്ളി പറയുന്നില്ല’; മന്ത്രി എ. കെ ശശീന്ദ്രൻ

കെപിസിസി നേതൃമാറ്റ ചർച്ചകളിലും വിഡി സതീശൻ പ്രതികരിച്ചു. നേതൃമാറ്റ ചർച്ച അനാവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു. സംസ്ഥാന നേതൃത്വം നൽകാത്ത പട്ടിക മാധ്യമ സൃഷ്ടിയാണ്. താനും – കെപിസിസി പ്രസിഡന്റും തമ്മിൽ ഒരു പ്രേശ്നവുമില്ലെന്ന് വിഡി സതീശൻ വ്യക്തമാക്കി. സർക്കാരിനെതിരെ അഴിമതി ആരോപണങ്ങൾ വഴി തിരിച്ച് വിടാൻ വേണ്ടിയാണ് ഇത്തരം ചർച്ചകൾ നടത്തുന്നതെന്ന് വിഡി സതീശൻ പറഞ്ഞു.

ബ്രുവറി നടപ്പാക്കാൻ അനുവദിക്കില്ലെന്ന് വിഡി സതീശൻ വ്യക്തമാക്കി. പ്രതിപക്ഷം ചോദിച്ച ചോദ്യങ്ങൾ മുഖ്യമന്ത്രി മറുപടി നൽകിയില്ല. ഒരു കമ്പനിക്ക് മാത്രം എങനെ ടെൻഡർ കിട്ടി യെന്ന് വ്യക്തമാക്കണം. പാലക്കാട്‌ ജലക്ഷാമം ഉണ്ടാകില്ലെന്ന എംവി ഗോവിന്ദന്റെ പ്രസ്താവന ജനങ്ങളെ കളിയാക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു.

Story Highlights : Oppositon Leader VD Satheesan in Wild animals attack

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top