പത്മപുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു; ആദ്യപട്ടികയില്‍ 31 പേര്‍; പാരാലിമ്പിക്‌സില്‍ സ്വര്‍ണ്ണ നേട്ടം കൈവരിച്ച ഹര്‍വിന്ദര്‍ സിംഗിന് പത്മശ്രീ

പത്മശ്രീ പുരസ്‌കാരത്തിന്റെ ആദ്യഘട്ട പട്ടിക പുറത്തുവിട്ടു. ആദ്യപട്ടികയില്‍ 31 പേരാണ് ഉള്‍ഡപ്പെട്ടത്. സ്വാതന്ത്ര്യ സമര സേനാനിയും സാമൂഹ്യപ്രവര്‍ത്തികയുമായ ലിബിയ ലോബോ സര്‍ദേശായി, നാടോടി ഗായിക ബാട്ടൂല്‍ ബീഗം, തമിഴ്‌നാട്ടിലെ വാദ്യ കലാകാരന്‍ വേലു ആശാന്‍, പരിസ്ഥിതി സാമൂഹ്യ പ്രവര്‍ത്തന രമഗത്ത് ചൈത്രം ദേവ്ചന്ദ് പവാര്‍, കായികരംഗത്ത് ഹര്‍വിന്ദര്‍ സിംഗ് എന്നിവരാണ് പുരസ്‌കാരം ലഭിച്ച പ്രമുഖര്‍. പാരാലിമ്പിക്‌സില്‍ സ്വര്‍ണ്ണ നേട്ടം കൈവരിച്ച ആര്‍ച്ചര്‍ താരമാണ് ഹര്‍വിന്ദര്‍ സിംഗ്.
സൈനിക മെഡലുകളും പ്രഖ്യാപിച്ചു. രണ്ടുപേര്‍ക്കാണ് കീര്‍ത്തിചക്ര.മേജര്‍ മഞ്ജിത്,നായിക് ദില്‍വര്‍ ഖാന്‍ എന്നിവര്‍ക്കാണ് കീര്‍ത്തി ചക്ര. മലയാളി ബോര്‍ഡര്‍ റോഡ് ഓര്‍ഗനൈസേഷന്‍ ഉദ്യോഗസ്ഥന്‍ ജി വിജയന്‍ കുട്ടിക്ക് മരണാനന്തര ബഹുമതിയായി ശൗര്യചക്ര നല്‍കും. 14 പേര്‍ക്കാണ് ശൗര്യചക്ര.
48 വയസ്സിലാണ് ജി വിജയന്‍കുട്ടി വീരമൃത്യു വരിച്ചത്. റിയാസി – അര്‍നാസ്- മഹോര്‍ റോഡിലെ ഖര്‍ഡ് പാലത്തില്‍ വിജയന്‍കുട്ടി ഓടിച്ചിരുന്ന സൈന്യത്തിന്റെ ബുള്‍ഡോസര്‍ അറ്റകുറ്റപ്പണി നടത്തുന്നതിനിടെ താഴ്ചയിലേക്കു മറിഞ്ഞായിരുന്നു മരണം.
സേന മെഡലുകള്‍ക്കൊപ്പം ജീവന്‍ രക്ഷാ പതക് പുരസ്‌കാരങ്ങളും പ്രഖ്യാപിച്ചു. മലയാളി മനേഷ് കെ എമ്മിന് സര്‍വോത്തം ജീവന്‍ രക്ഷാപതക്. മരണാനന്തര ബഹുമതിയായാണ് പുരസ്‌കാരം.ബലിതര്‍പ്പണ ചടങ്ങുകള്‍ക്കിടെ പുഴയിലെ മണല്‍ക്കുഴിയില്‍ പെട്ടവരെ രക്ഷിക്കുന്നതിനിടെ യാണ് കെ.എം.മനേഷ് മുങ്ങി മരിച്ചത്. മൂന്ന് പേരെ രക്ഷിച്ച ശേഷമാണ് മനേഷ് മരിച്ചത്.ദിയ ഫാത്തിമ, മുഹമ്മദ് ഹാഷിര്‍ എന്‍ കെ എന്നിവര്‍ക്കും് ജീവന്‍ രക്ഷ പഥക് ലഭിച്ചു. മലയാളി സൈനികന്‍ നായിക് അജിത് ആര്‍ നായര്‍ക്കും ജീവന്‍ രക്ഷന്‍ പഥക് ലഭിച്ചു.
Story Highlights : Padma awards 2025
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here