കുന്നംകുളം ഹരിത അഗ്രിടെക്ക് സ്ഥാപനത്തിൽ വീണ്ടും തീപിടുത്തം

തൃശൂർ പെരുമ്പിലാവിൽ തീപിടുത്തം. കുന്നംകുളം പെരുമ്പിലാവ് അക്കിക്കാവിലെ കൃഷി ആവശ്യങ്ങൾക്കുള്ള ഉപകരണങ്ങൾ വില്പന നടത്തുന്ന അഗ്രി ടെക്ക് സ്ഥാപനത്തിലാണ് വീണ്ടും അഗ്നിബാധ ഉണ്ടായത്. ഇന്ന് രാത്രി 8.30 ഓടെയായിരുന്നു തീപിടുത്തം ഉണ്ടായത്. കുന്നംകുളം അഗ്നിരക്ഷാസേന ഉദ്യോഗസ്ഥർ സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കി.
Read Also: ആലപ്പുഴയിൽ ബാർ ജീവനക്കാരന് കുത്തേറ്റു; ഒരാൾ അറസ്സിൽ
രണ്ടാഴ്ച മുൻപായിരുന്നു ഇതേ സ്ഥാപനത്തിൽ തീപിടുത്തം ഉണ്ടായി രണ്ടരക്കോടിയോളം രൂപയുടെ കൃഷി ഉപകരണങ്ങൾ കത്തി നശിച്ചത്. അഗ്രി ടെക് സ്ഥാപനത്തിന്റെ മുകളിലത്തെ നിലയിൽ തന്നെയാണ് ഇത്തവണയും തീപിടുത്തം ഉണ്ടായത്. തീ പിടുത്തത്തിന്റെ കാരണം ഇതുവരെയും വ്യക്തമല്ല.
തീ ആളിപ്പടരുന്നത് കണ്ടതോടെ യാത്രക്കാരാണ് കുന്നംകുളം അഗ്നിരക്ഷാസേനയെ വിവരം അറിയിച്ചത്.
Story Highlights : Another fire in Kunnamkulam Haritha Agritech Institute
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here