ഹൃദയ ശസ്ത്രക്രിയാ വിദഗ്ധൻ ഡോ. കെ എം ചെറിയാൻ അന്തരിച്ചു

പ്രശസ്ത കാർഡിയാക് സർജൻ ഡോ.കെ.എം. ചെറിയാൻ അന്തരിച്ചു. ഇന്നലെ രാത്രി ബംഗളൂരുവിൽ വച്ചാണ് അന്ത്യം.രാജ്യത്ത് ആദ്യത്തെ കൊറോണറി ആർട്ടറി ബൈപാസ് ശസ്ത്രക്രിയ നടത്തിയ ഡോക്ടറാണ് വിട വാങ്ങിയത്. രാജ്യത്തെ ആദ്യത്തെ കൊറോണി ആർട്ടറി ബൈപ്പാസ് ശസ്ത്രക്രിയ നടത്തിയ ഡോക്ടറാണ് ചെറിയാൻ. 1991-ൽ രാജ്യം പത്മശ്രീ നൽകി ആദരിച്ചിരുന്നു.
പീഡിയാട്രിക് ട്രാൻസ്‌പ്ലാന്റ്, ലേസർ ഹാർട്ട് സർജറി എന്നിവയും രാജ്യത്ത് ആദ്യമായി നടത്തിയത് ഡോ.കെ.എം. ചെറിയാൻ ആണ്. വേൾഡ് കോൺഗ്രസ് ഓഫ് തൊറാസിക് കാർഡിയാക് സർജൻ പ്രസിഡന്റാകുന്ന ആദ്യ ഇന്ത്യക്കാരനും ഇന്ത്യയിൽ നിന്നുള്ള അമേരിക്കൻ അസോസിയേഷൻ ഓഫ് തൊറാസിക് സർജറിയിലെ ആദ്യ അംഗവുമായിരുന്നു ഡോ.കെ.എം. ചെറിയാൻ.
ചെന്നൈയിലെ മദ്രാസ് മെഡിക്കൽ മിഷന്റെ സ്ഥാപക വൈസ് പ്രസിഡന്റും ഡയറക്ടറുമായിരുന്നു ഡോ.കെ.എം ചെറിയാൻ. വെല്ലൂർ മെഡിക്കൽ കോളേജിൽ സർജറി വിഭാഗം പ്രൊഫസറായാണ് കെ.എം ചെറിയാൻ സേവനം ആരംഭിച്ചത്. ഓസ്‌ട്രേലിയയിലും അമേരിക്കയിലും ബിർമിങ്ഹാമിലും അലബാമയിലും പ്രവർത്തിച്ചിട്ടുണ്ട്.
Story Highlights : Renowned cardiac surgeon Dr. K.M. Cherian passed away
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here