ഇന്ന് മുതല്‍ റേഷന്‍ വിതരണം സ്തംഭിക്കും; പതിനാലായിരത്തിലധികം റേഷന്‍ വ്യാപാരികള്‍ അനിശ്ചിതകാല പണിമുടക്കിലേക്ക്

സംസ്ഥാനത്ത് ഇന്ന് മുതല്‍ റേഷന്‍ വിതരണം സ്തംഭിക്കും. പതിനാലായിരത്തിലധികം വരുന്ന റേഷന്‍ വ്യാപാരികള്‍ ഇന്നുമുതല്‍ അനിശ്ചിതകാലത്തേക്ക് പണിമുടക്കും. വേതന പാക്കേജ് പരിഷ്‌കരിക്കാതെ സമരത്തില്‍ നിന്ന് പിന്മാറില്ലെന്നാണ് റേഷന്‍ വ്യാപാരി സംഘടനകളുടെ നിലപാട്. ഭക്ഷ്യമന്ത്രിയും ധനമന്ത്രിയും കയ്യൊഴിഞ്ഞതോടെ മുഖ്യമന്ത്രി ഇടപെട്ട് ഉറപ്പുനല്‍കിയാല്‍ സമരം പിന്‍വലിക്കാം എന്നാണ് വ്യാപാരികളുടെ തീരുമാനം. (Kerala ration traders to hold indefinite stir from today)
വാതില്‍പ്പടി വിതരണക്കാര്‍ ഭക്ഷ്യധാന്യങ്ങള്‍ കടകളില്‍ എത്തിച്ചാലും ധാന്യങ്ങള്‍ സ്വീകരിക്കില്ലെന്നാണ് വ്യാപാരികളുടെ നിലപാട്. എന്നാല്‍ ഗുണഭോക്താക്കള്‍ക്ക് ഭക്ഷ്യധാന്യങ്ങള്‍ നിഷേധിച്ചാല്‍ ലൈസന്‍സ് റദ്ദാക്കുന്ന നടപടികളിലേക്ക് കടക്കേണ്ടി വരുമെന്നാണ് സര്‍ക്കാര്‍ മുന്നറിയിപ്പ്.
Read Also: നൊടിയിടയിൽ അനുവദിച്ചത് ലക്ഷങ്ങളുടെ ഇൻഷുറൻസ്; അന്വേഷണം ആവശ്യപ്പെട്ട് ഡോക്ടർമാരുടെ സംഘടന
റേഷന്‍ വ്യാപാരികളുമായി ചര്‍ച്ചകള്‍ അവസാനിച്ചിട്ടില്ലെന്നും ധനസ്ഥിതി മെച്ചപ്പെടുന്നതിന് അനുസരിച്ച് ശമ്പള പരിഷ്‌കരണം വരുത്താമെന്നുമാണ് ഭക്ഷ്യമന്ത്രി വ്യാപാരികളെ അറിയിച്ചിരിക്കുന്നത്. സാധാരണക്കാരായ ജനങ്ങളെ ബുദ്ധിമുട്ടിലാക്കുന്ന തീരുമാനമാണ് വ്യാപാരികളുടെതെന്നും ഭക്ഷ്യമന്ത്രി ജി. ആര്‍ അനില്‍ പറഞ്ഞു. അര്‍ഹരായ ഒരാള്‍ക്കും റേഷന്‍ കിട്ടാതെ വരുന്ന സാഹചര്യം ഉണ്ടാകില്ലെന്നും മന്ത്രി വ്യക്തമാക്കി.
Story Highlights : Kerala ration traders to hold indefinite stir from today
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here