Advertisement

നെക്‌സോൺ സിഎൻജി ഡാർക്ക് എഡിഷൻ അവതരിപ്പിച്ച് ടാറ്റ; വില 12.70 ലക്ഷം മുതൽ

January 27, 2025
2 minutes Read

നെക്‌സോൺ സിഎൻജി ഡാർക്ക് എഡിഷൻ അവതരിപ്പിച്ച് ടാറ്റ. മെറ്റാലിക് ബ്ലാക്ക് എക്സ്റ്റീരിയർ കളർ ഓപ്ഷൻ മുതൽ എസ്‌യുവിയുടെ അലോയ് വീലുകൾ വരെ പൂർണമായും കറുപ്പ് നിറത്തിലാണ് നിർമ്മിച്ചിരിക്കുന്നത്. മൂന്ന് വേരിയന്റുകളിലാണ് ഡ‍ാർക്ക് എഡിഷൻ എത്തുന്നത്. ക്രിയേറ്റീവ് പ്ലസ് എസ്, ക്രിയേറ്റീവ് പ്ലസ് പിഎസ്, ഫിയർലെസ് പ്ലസ് പിഎസ് എന്നീ വേരിയന്റുകളിലാണ് വഹനം എത്തുക. സ്റ്റാൻഡേർഡ് വേരിയന്റുകളേക്കാൾ 40,000 രൂപ അധികം മുടക്കേണ്ടി വരും.

12.70 ലക്ഷം മുതൽ 14.70 ലക്ഷം രൂപ വരെയാണ് ഏറ്റവും പുതിയ ടാറ്റ നെക്സോൺ സിഎൻജി ഡാർക്ക് എഡിഷനായി മുടക്കേണ്ടി വരുക. 1.2 ലിറ്റർ ത്രീ-സിലിണ്ടർ ടർബോചാർജ്ഡ് എഞ്ചിനാണ് നെക്‌സോൺ സിഎൻജിക്ക് കരുത്തേകുന്നത്. 6-സ്പീഡ് മാനുവൽ ഗിയർബോക്‌സ് ഓപ്ഷനോടെ ഡാർക്ക് എഡിഷൻ വിപണിയിലെത്തുന്നത്. ടർബോചാർജ്ഡ് പെട്രോൾ എഞ്ചിൻ ഉപയോഗിക്കുന്ന ആദ്യത്തെ സിഎൻജി എസ്‌യുവി കൂടിയാണ് ടാറ്റ നെക്സോൺ.

ട്വിൻ സിലിണ്ടർ സാങ്കേതികവിദ്യയിലാണ് സിഎൻജി ഡാർക്ക് എഡിഷൻ എത്തുന്നത്. 60 ലിറ്റർ വാതകം ഉൾക്കൊള്ളാൻ കഴിയുന്നതാണ് രണ്ട് സിലിണ്ടറുകൾക്കും. മൈക്രോ സ്വിച്ച്, ലീക്കേജ് പ്രൂഫ് മെറ്റീരിയലുകൾ, തെർമൽ ഇൻസ്‌റ്റൻ്റ് പ്രൊട്ടക്ഷൻ, സിംഗിൾ അഡ്വാൻസ്‌ഡ് ഇസിയു, സിഎൻജി മോഡിൽ ഡയറക്ട് സ്റ്റാർട്ട്, ഇന്ധനങ്ങൾക്കിടയിൽ ഓട്ടോ സ്വിച്ച്, മോഡുലാർ ഫ്യൂവൽ ഫിൽട്ടർ, ലീക്ക് ഡിറ്റക്ഷൻ ഫെയ്‌ലിയർ തുടങ്ങിയ ഫീച്ചറുകളും വാഹനത്തിന് ആകർഷകമാക്കുന്നു.

വാഹനം സിഎൻജിയിൽ നിന്ന് പെട്രോളിലേക്കും പെട്രോളിൽ നിന്ന് സിഎൻജിയിലേക്കും ഓട്ടോ സ്വിച്ച് ചെയ്യാൻ കഴിയും. ഇന്ധനം കുറയുന്നതിനുസരിച്ചാണ് ഈ സംവിധാനം പ്രവർത്തിക്കുക. വാഹനം നേരിട്ട് സിഎൻജി മോഡിലേക്ക് സ്റ്റാർട്ട് ചെയ്യാനും കഴിയും.

Story Highlights : Tata Nexon CNG Dark Edition launched in India

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top