അബ്രാം ഖുറേഷിക്ക് ഉത്തമ എതിരാളിയായി സൂപ്പർസ്റ്റാർ?, എമ്പുരാൻ ടീസറിലെ രഹസ്യം, ചുരുളഴിച്ച് സിനിമപ്രേമി

ഏറെ കാത്തിരിപ്പിനൊടുവില്‍ ആരാധകര്‍ക്ക് ആവേശം പകർന്ന് പൃഥ്വിരാജ് മോഹന്‍ലാല്‍ ചിത്രം എമ്പുരാൻ്റെ ടീസര്‍ പുറത്തിറക്കി. മമ്മൂട്ടിയാണ് ടീസർ പുറത്തിറക്കിയത്. പൃഥ്വിരാജ് സുകുമാരന്‍ സംവിധാനം ചെയ്യുന്ന എമ്പുരാന്‍ മാര്‍ച്ച് 27-നാണ് തീ യറ്ററുകളിലെത്തുക. സോഷ്യല്‍ മീഡിയയില്‍ വന്‍വരവേല്‍പ്പാണ് എമ്പുരാൻ്റെ ടീസറിന് ആരാധകര്‍ നല്‍കിയത്. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളില്‍ ടീസര്‍ റിലീസ് ചെയ്തു.
2019-ല്‍ ഇറങ്ങിയ സൂപ്പര്‍ഹിറ്റ് ചിത്രം ലൂസിഫറിൻ്റെ തുടര്‍ച്ചയായെത്തുന്ന സിനിമയാണ് എല്‍2E എമ്പുരാന്‍. എമ്പുരാൻ ടീസറിലെ കൗതുകകരമായ ഒരു രഹസ്യം വെളിപ്പടുത്തിയിരിക്കുകയാണ് ഒരു സിനിമപ്രേമി. ലൂസിഫറും അതുമായി ബന്ധപ്പെട്ട ചില ഇൻസ്റ്റാഗ്രാം പോസ്റ്റുകളും കണ്ടപ്പോൾ അതിന്റെ വിശദാംശങ്ങളിൽ നിന്നും സംഭാഷണങ്ങളിൽ നിന്നും കൗതുകകരമായ ഒരു രഹസ്യം എനിക്ക് ഡീകോഡ് ചെയ്യാൻ സാധിച്ചുവെന്ന് സിനിമാ പ്രേമിയായ മുഹമ്മദ് ഹിസാൻ എക്‌സിൽ കുറിച്ചു. ആ രഹസ്യം രൂപപ്പെടുന്നത് ഇങ്ങനെ.
ലൂസിഫറും ചില ഇൻസ്റ്റാഗ്രാം പോസ്റ്റുകളും കണ്ടപ്പോൾ ഞാൻ പഠിച്ച വിശദാംശങ്ങളിൽ നിന്നും സംഭാഷണങ്ങളിൽ നിന്നും കൗതുകകരമായ ഒരു രഹസ്യം എനിക്ക് ഡീകോഡ് ചെയ്യാൻ സാധിച്ചു. കൗതുകകരമായ ഒരു രഹസ്യം ഇതിലുണ്ടെന്ന് ഞാൻ വിശ്വസിക്കുന്നു. ഇതാ ഒരു ത്രെഡ്.
- അബ്രഹാം ഖുറേഷി ബന്ധം
ലൂസിഫറിന്റെ തുടക്കത്തിൽ തന്നെ, “അബ്രഹാം ഖുറേഷി”യെയും “അബ്രഹാം ഖുറേഷിയുടെ സംഘത്തെയും” കുറിച്ചുള്ള പരാമർശങ്ങൾ നമ്മൾ കേൾക്കുന്നു. സ്റ്റീഫൻ നെടുമ്പള്ളിക്ക് പിന്നിൽ ഒരു സഖ്യകക്ഷി – അല്ലെങ്കിൽ ഒരുപക്ഷേ ഒരു ഗോഡ്ഫാദർ പോലും – പ്രവർത്തിക്കുന്നുണ്ട് എന്നതിന്റെ വ്യക്തമായ സൂചനയാണിത്.
- എമ്പുരാൻ ടൈറ്റിൽ കാർഡ് സൂചന
എമ്പുരാൻ ടൈറ്റിൽ കാർഡ് സൂക്ഷ്മമായി നിരീക്ഷിച്ചാൽ, ചുവപ്പ് നിറത്തിൽ രണ്ട് ‘എ’കൾ നിങ്ങൾക്ക് കാണാൻ കഴിയും. ഈ ദൃശ്യ സൂചന രണ്ട് അപ്രതിരോധ്യ ശക്തികൾ കടന്നുവരുന്നതിനെ പ്രതീകപ്പെടുത്താം. ഒരുപക്ഷേ സ്റ്റീഫൻ നെടുമ്പള്ളിയും അതുപോലെ തന്നെ ശക്തനായ മറ്റൊരു വ്യക്തിയും.
- മമ്മൂട്ടിക്കൊപ്പമുള്ള മുരളി ഗോപിയുടെ ഇൻസ്റ്റാഗ്രാം പോസ്റ്റ്
മുരളി ഗോപി ഒരിക്കൽ മമ്മൂട്ടിക്കൊപ്പമുള്ള ഒരു ഫോട്ടോ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തു. “മൂന്ന് ഗുണനിലവാരമുള്ള മണിക്കൂറുകൾ മമ്മൂട്ടിക്കൊപ്പം ചെലവഴിച്ചു” എന്ന അടിക്കുറിപ്പോടെ. ലൂസിഫർ 2: എമ്പുരാൻ, ലൂസിഫർ 3 എന്നിവയുടെ കഥാതന്തു വിവരിക്കുന്നതിനായിരിക്കണം ഈ കൂടിക്കാഴ്ച എന്ന് ഞാൻ വിശ്വസിക്കുന്നു.
- പിറന്നാൾ പോസ്റ്റ് സൂചന
മമ്മൂട്ടിയുടെ പിറന്നാളിൽ മുരളി ഗോപി അദ്ദേഹത്തിന് ആശംസകൾ നേർന്നുകൊണ്ട് ഒരു ഫോട്ടോ പോസ്റ്റ് ചെയ്തു. ആ പോസ്റ്റിന് താഴെ പൃഥ്വിരാജ് ഒരു സൂചന എന്ന തരത്തിൽ കമന്റിട്ടു. “എന്ന പിന്നേ 🦉” (മൂങ്ങ ഇമോജി പലപ്പോഴും ലൂസിഫർ ഫ്രാഞ്ചൈസിയുമായി ബന്ധപ്പെട്ടിരിക്കുന്നു).
- മമ്മൂട്ടി ലൂസിഫർ ഫ്രാഞ്ചൈസിയിൽ ചേർന്നാൽ, എൽ 3 മോളിവുഡിലെ എക്കാലത്തെയും വലിയ പ്രോജക്ടായി മാറിയേക്കാം. എല്ലാ ബോക്സ് ഓഫീസ് റെക്കോർഡുകളും തകർക്കുകയും പാൻ-ഇന്ത്യൻ സിനിമകളെ മാറ്റിമറിക്കും വിധം റെക്കോഡുകൾ സൃഷ്‌ടിക്കും.
“പൃഥ്വിരാജ് ഇത്രയും ചെറിയൊരു പടമെടുക്കും എന്ന് വിചാരിച്ചില്ല. നമ്മൾ കണ്ടിട്ടുള്ളതിൽവെച്ചേറ്റവും വലിയ ചെറിയ പടം ഇതാണ്. എല്ലാ വിജയങ്ങളും നേരുന്നു. ഇത് മലയാള സിനിമയുടെ വിജയമാകട്ടെ. നമുക്കെല്ലാവർക്കും അതിൻ്റെ ഭാഗമാവാൻ സാധിക്കട്ടെ.” എന്നാണ് ടീസർ പുറത്തിറക്കിയ ശേഷം മമ്മൂട്ടി പറഞ്ഞത്.
2019-ൽ ഇറങ്ങിയ സൂപ്പർഹിറ്റ് ചിത്രം ലൂസിഫറിന്റെ തുടർച്ചയായെത്തുന്ന എൽ2: എമ്പുരാൻ. എട്ട് സംസ്ഥാനങ്ങളിലും നാല് രാജ്യങ്ങളിലുമായി 14 മാസം കൊണ്ടാണ് എമ്പുരാന്‍ ചിത്രീകരണം പൂര്‍ത്തിയാക്കിയത്. ചിത്രത്തില്‍ മഞ്ജു വാര്യര്‍, സുരാജ് വെഞ്ഞാറമ്മൂട്, ഇന്ദ്രജിത്ത്, ഫാസില്‍, സാനിയ ഇയ്യപ്പന്‍, പൃഥ്വിരാജ്, നൈല ഉഷ, അര്‍ജുന്‍ ദാസ് തുടങ്ങി വമ്പന്‍ താരനിരയാണ് അണിനിരക്കുന്നത്.
കഴിഞ്ഞവര്‍ഷം മോഹന്‍ലാലിന്‍റെ ജന്മദിനമായ മേയ് 21-നാണ് എമ്പുരാനിലെ മോഹന്‍ലാലിന്‍റെ കഥാപാത്രമായ എബ്രാം ഖുറേഷിയുടെ ആദ്യ പോസ്റ്റര്‍ പുറത്തുവന്നത്. സ്റ്റൈലിഷ് ലുക്കിലുള്ള അബ്രാം ഖുറേഷിയ്ക്ക് വന്‍ വരവേല്‍പ്പാണ് ആരാധകര്‍ നല്‍കിയത്.
Story Highlights : Fans Decode Mammootty in lucifer fanchise for L2 and L3
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here