Advertisement

ഓർമ്മ ദേരാമേഖല കുടുംബ സംഗമം സംഘടിപ്പിച്ചു

January 28, 2025
1 minute Read

ഓർമ്മ ദേരാമേഖല കുടുംബ സംഗമം കഴിഞ്ഞ ഞായറാഴ്ച പത്തുമണി മുതൽ
ദുബായ് വുമൺസ് അസോസിയേഷൻ ഹോൾ ബറഹയിൽ വച്ച് നടന്നു. മേഖലയിലെ കുടുംബാംഗങ്ങളുടെ വിവിധ കലാകായിക പരിപാടികൾ അരങ്ങേറി. പട്ടുറുമാൽ മത്സരാർത്ഥി ആയിരുന്ന ശിഹാബ് പാലപ്പെട്ടിയുടെ സംഗീത സന്ധ്യ കുടുംബ സംഗമത്തിന് മാറ്റുകൂട്ടി. വൈകുന്നേരം നടന്ന സാംസ്കാരിക സമ്മേളനം, നോർക്ക ക്ഷേമനിധി ബോർഡ് ഡയറക്ടർ N K കുഞ്ഞഹമ്മദ് ഉദ്ഘാടനം ചെയ്തു.

സമ്മേളനത്തിൽ ദേരാ മേഖലാ സെക്രട്ടറി ബുഹാരി സ്വാഗതവും പ്രസിഡണ്ട് അബൂജക്ഷൻ അധ്യക്ഷതയും വഹിച്ചു.ഓർമ ജനറൽ സെക്രട്ടറി പ്രദീപ്‌തോപ്പിൽ, സ്വാഗതസംഘം ചെയർമാൻ സജീവൻ, വനിതാ കൺവീനർ കാവ്യ, ഓർമ പ്രസിഡന്റ് നൗഫൽ പട്ടാമ്പി, എന്നിവർ ആശംസകൾ അറിയിച്ചു,
മേഖലാ ട്രഷറർ മധു നന്ദിയും അറിയിച്ചു.

Story Highlights : Orma family gathering organized dubai

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top