ഫിലിപ്പ് മമ്പാടും ഉമ്മർ പാണ്ടികാശാലയും ദമ്മാമിൽ

സൗദിയിലെ കിഴക്കൻ പ്രവിശ്യാ കെഎംസിസി ബേപ്പൂർ മണ്ഡലം കമ്മിറ്റി “അറിഞ്ഞതും, അറിയേണ്ടതും” എന്ന പേരിൽ സെമിനാർ സംഘടിപ്പിക്കുന്നു . ജനുവരി 31 വ്യാഴാഴ്ച വെകുന്നേരം നാല് മണി മുതൽ ദമ്മാം ഫൈസലിയ്യയിൽ വെച്ച് നടക്കുന്ന പരിപാടിയിൽ പ്രശസ്ത ലൈഫ് കോച്ചും, ഇന്റർനാഷണൽ മോട്ടിവേറ്ററുമായ ഫിലിപ്പ് മമ്പാട് സദസ്സ്യരുമായി സംവദിക്കും. ഇതാദ്യമായാണ് ഫിലിപ് മമ്പാട് സൗദിയിൽ എത്തുന്നത്.
മുസ്ലിം ലീഗ് സംസ്ഥാന ഉപാധ്യക്ഷൻ ഉമ്മർ പാണ്ടികശാലയും പരിപാടിയിൽ സംബന്ധിക്കും. മയക്കുമരുന്ന് ഉപയോഗം, സോഷ്യൽ മീഡിയക്ക് അടിമപ്പെടൽ എന്നീ വിഷയങ്ങളെ ആസ്പദമാക്കി കൗമാരപ്രായക്കാർക്ക് മാത്രമായി “കൗമാരം, കരുത്തും കരുതലും” എന്ന പ്രോഗ്രാം കൂടി ഉണ്ടായിരിക്കുമെന്ന് പ്രോഗ്രാം കമ്മിറ്റി ചെയർമാൻ നജീബ് എരഞ്ഞിക്കൽ, കൺവീനർ ഷഫീർ സി കെ, ഫൈസൽ പി കെ, അയൂബ് ഫറോക്ക്, ആബിദ് പാറക്കൽ, സിദ്ദിക്ക് പാണ്ടികശാല, ഹബീബ് പൊയിൽതൊടി, ഷമ്മാസ് ചെറുവണ്ണൂർ, ഷംല നജീബ് എന്നിവർ അറിയിച്ചു.
Story Highlights : Philip Mampad and Ummer Pandikasala in Dammam
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here