Advertisement

ജോജുവും സുരാജ് വെഞ്ഞാറമ്മൂടും സഹോദരങ്ങളായെത്തുന്ന ‘നാരായണീന്റെ മൂന്നാണ്മക്കൾ’

January 28, 2025
Google News 3 minutes Read

ദേശീയ പുരസ്‌കാര ജേതാവ് ശരൺ വേണുഗോപാൽ ജോജു ജോർജിനെയും സുരാജ് വെഞ്ഞാറമ്മൂടിനെയും കേന്ദ്ര കഥാപാത്രങ്ങളാക്കി സംവിധാനം ചെയ്യുന്ന ചിത്രം നാരായണീന്റെ മൂന്നാണ്മക്കളുടെ ട്രെയ്‌ലർ പുറത്ത്. മൂന്നു സഹോദരങ്ങളുടെ ആത്മബന്ധവും ബാല്യകാല ഓർമ്മകളും പരസ്പരമുള്ള കലഹങ്ങളും ഒക്കെ ചിത്രത്തിന്റെ കഥയുടെ ഭാഗമാണെന്നു ട്രെയ്‌ലർ സൂചിപ്പിക്കുന്നുണ്ട്. അവരുടെ കുടുംബത്തിനെ ഉലച്ചു കളയുന്ന ദുരൂഹമായ ചില സംഭവങ്ങൾ ചിത്രം ചർച്ച ചെയ്യുന്നു. ഇരുവരുടെയും മൂത്ത സഹോദരനായി അഭിനയിക്കുന്നത് അലൻസിയർ ആണ്.

കിഷ്കിന്ധാ കാണ്ഡത്തിന്റെ വൻവിജയത്തിന് ശേഷം ഗുഡ്‌വിൽ എന്റർടൈൻമെൻറ്സിന്റെ ബാനറിൽ ജോബി ജോർജ് തടത്തിൽ ആണ് ചിത്രം നിർമ്മിക്കുന്നത്. രാഹുൽ രാജ് സംഗീത സംവിധാനം നിർവഹിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം അപ്പു പ്രഭാകർ ആണ് കൈകാര്യം ചെയ്യുന്നത്.
ശരൺ ഗോപാലിന്റെ 2022 ൽ പുറത്തിറങ്ങിയ, ‘ഒരു പാതിരാ സ്വപ്നം പോലെ’ എന്ന ഹ്രസ്വ ചിത്രത്തിന് ബെസ്ററ് ഫിലിം ഓൺ ഫാമിലി വാല്യൂസ് എന്ന ക്യാറ്റഗറിയിൽ ദേശീയ പുരസ്കാരം ലഭിച്ചിരുന്നു.

ചിത്രത്തിന്റെ ട്രെയ്ലർ മമ്മൂട്ടി കമ്പനിയുടെ പേജിലൂടെയാണ് റിലീസ് ചെയ്തത്. തോമസ് മാത്യു, ഗാർഗി അനന്തൻ, ഷെല്ലി എൻ. കുമാർ, സജിത മഠത്തിൽ, എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ജനുവരി 16 റിലീസ് ചെയ്യാനിരുന്ന ചിത്രം പല കാരണങ്ങളാൽ റിലീസ് നീണ്ടു പോകുകയായിരുന്നു. ഫെബ്രുവരി 7ന് നാരായണീന്റെ മൂന്നാണ്മക്കൾ തിയറ്ററുകളിലെത്തും.

Story Highlights :suraj venjaramood and joju george acting as brothers in narayaneente moonnaanmakkal ; trailer is out

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here