Advertisement

‘എന്നെ എത്രയും പെട്ടെന്ന് ശിക്ഷിക്കുക; എല്ലാം ചെയ്തത് ഒറ്റക്ക്’; ചെന്താമര റിമാൻഡിൽ

January 29, 2025
2 minutes Read

നെന്മാറ ഇരട്ടകൊലപാതകക്കേസ്‌ പ്രതി ചെന്താമരയെ റിമാൻഡ് ചെയ്തു. 14 ദിവസത്തേക്കാണ് റിമാൻഡ് ചെയ്തിരിക്കുന്നത്. ആലത്തൂർ ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് ആണ് റിമാൻഡ് ചെയ്തത്. ഫെബ്രുവരി 12 വരെയാണ് റിമാൻഡ് ചെയ്തിരിക്കുന്നത്. തന്നെ എത്രയും വേ​ഗം ശിക്ഷിക്കണമെന്ന് ചെന്താമര കോടതിയിൽ ആവശ്യപ്പെട്ടു.

താൻ എല്ലാം ചെയ്തത് ഒറ്റക്കാണെന്ന് ചെന്താമര പറഞ്ഞു. നൂറുവർഷം തന്നെ ശിക്ഷിക്കൂവെന്നും മകളുടെയും മരുമകന്റെയും മുന്നിൽ തല കാണിക്കാൻ പറ്റില്ലെന്നും ചെന്താമര കോടതിയിൽ പറഞ്ഞു. പരുക്കുകൾ ഉണ്ടോയെന്ന് ജഡ്ജി ചോദിച്ചപ്പോഴാണ് ചെന്താമരയുടെ പരാമർശം. തന്ത്രപരമായ നീക്കത്തിനൊടുവിലാണ് നെന്മാറ ഇരട്ടക്കൊലപാതകത്തിലെ പ്രതി ചെന്താമരനെ ഇന്നലെ പൊലീസ് പിടികൂടിയത്. രാത്രി നെന്മാറ മാട്ടായിയിൽ കൂട്ടതിരച്ചിൽ നടന്ന സമയത്ത് തന്നെ പ്രതി പോലീസ് കസ്റ്റഡിയിലാവുകയായിരുന്നു.

Read Also: ജോത്സ്യൻ തുറന്നുവിട്ട സംശയഭൂതം ചെന്താമരയെ ആവേശിച്ചു, വിശപ്പിന്റെ വിളിയിൽ കുടുങ്ങുന്നത് വരെ ഒരു ബോൺ ക്രിമിനലിന്റെ യാത്ര

27നാണ് നെന്മാറയിൽ ജാമ്യത്തിലിറങ്ങിയ കൊലക്കേസ് പ്രതിയായ ചെന്താമര അയൽവാസികളായ അമ്മയെയും മകനെയും വെട്ടിക്കൊലപ്പെടുത്തിയത്. സുധാകരൻ, അമ്മ മീനാക്ഷി എന്നിവരാണ് കൊല്ലപ്പെട്ടത്. സുധാകരൻറെ ഭാര്യ സജിതയെ 2019 ൽ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ ജയിലിലായിരുന്ന ചെന്താമര രണ്ട് മാസം മുൻപാണ് ജാമ്യത്തിലിറങ്ങിയത്.

പ്രാഥമിക അന്വേഷണത്തിൽ മനസിലായത് പ്രതി നടത്തിയത് ആസൂത്രിത കൊലപാതകമാണെന്ന് പാലക്കാട് എസ്പി അജിത് കുമാർ ഐപിഎസ് പറഞ്ഞു. നല്ല മുന്നൊരുക്കത്തോടുകൂടിയാണ് എല്ലാം ചെയ്തിരിക്കുന്നത്. രാവിലെ 10 മണിക്കായിരുന്നു ചെന്താമര സുധാകരനെയും അമ്മ ലക്ഷ്മിയെയും കൊലപ്പെടുത്തിയത്. പ്രതിയ്ക്ക് കുറ്റബോധമില്ലെന്നും ചെയ്ത കൃത്യത്തിൽ ഇയാൾ സന്തോഷവാനാണെന്നും എസ്പി പറഞ്ഞു.

Story Highlights : Palakkad Nenmara murder case accuse Chenthamara remanded

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top