കേന്ദ്ര ബജറ്റിൽ നിന്ന് പ്രതീക്ഷിക്കുന്നത് സമ്പദ് വ്യവസ്ഥയെ ഊർജ്ജസ്വലമാക്കുന്ന നടപടികൾ, ആവശ്യപ്പെട്ടത് 24,000 കോടിയുടെ പാക്കേജ്; ധനമന്ത്രി കെ എൻ ബാലഗോപാൽ

കേന്ദ്ര ബജറ്റിൽ നിന്ന് പ്രതീക്ഷിക്കുന്നത് സമ്പദ് വ്യവസ്ഥയെ ഊർജ്ജസ്വലമാക്കുന്ന നടപടികൾ ആണെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ. മൂലധന നിക്ഷേപം കൂട്ടുന്നതിനുളള നടപടികൾ പ്രതീക്ഷിക്കുന്നുണ്ട്. വായ്പാ സ്വാതന്ത്യം വേണം. കേരളത്തിനുള്ള വിഹിതത്തിൽ വലിയ വെട്ടിക്കുറവ് ഉണ്ട് ഇത് പരിഹരിക്കാൻ പ്രത്യേക പാക്കേജ് വേണമെന്നും അദ്ദേഹം വ്യക്തമാക്കി.
24000 കോടിയുടെ പാക്കേജ് കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്, അതിൽ ഒരു ഭാഗമെങ്കിലും ഇത്തവണ ലഭിക്കുമെന്നാണ് പ്രതീക്ഷ. വയനാടിന് പ്രത്യേക സഹായം ചോദിച്ചു. 2000 കോടിയാണ് ആവശ്യപ്പെട്ടിട്ടുള്ളത്. വിഴിഞ്ഞത്തിനും കേന്ദ്ര സഹായം പ്രതീക്ഷിക്കുന്നുവെന്ന് മന്ത്രി കൂട്ടിച്ചേർത്തു.
Read Also: ‘ജീവനോടെ കിണറ്റിലെറിഞ്ഞു’; ദേവേന്ദുവിൻ്റേത് മുങ്ങി മരണമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്
രാജ്യത്തിൻ്റെയാകെ പദ്ധതി എന്ന നിലയിൽ 5000 കോടി രൂപ ആവശ്യപ്പെട്ടിട്ടുണ്ട്. വിജി എഫും ആവശ്യപ്പെട്ടു.വായ്പാ പരിധിയിൽ നിന്ന് കിഫ്ബി , പെൻഷൻ കമ്പനി ചൂണ്ടിക്കാട്ടി വെട്ടിക്കുറവ് വരുത്തി. 12,000 കോടി രൂപയാണ് വായ്പാ പരിധിയിൽ കുറഞ്ഞത്. ഇത് പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. പ്രവാസികൾക്ക് വേണ്ടിയുള്ള സംരക്ഷണ പദ്ധതികൾക്കായി 300 കോടിയും റബർ താങ്ങുവില 250 രൂപയായി നിലനിർത്തുന്നതിന് 1000 കോടിയും നീക്കി വെക്കണമെന്നും മന്ത്രി പറഞ്ഞു.
Story Highlights : Central Budget expectations of Minister KN Balagopal
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here