Advertisement

‘ബാലരാമപുരത്തെ രണ്ട് വയസുകാരിയുടെ ദുരൂഹ മരണം; മാതാപിതാക്കളുടെ പരസ്‌പര വിരുദ്ധ മൊഴിക്കിടയിൽ സഹോദരിയുടെ നിർണായക മൊഴി’; രാവിലെ 5ന് കിണറ്റിൽ വീണത് കണ്ടത് അമ്മ

January 30, 2025
Google News 1 minute Read

ബാലരാമപുരത്തെ രണ്ട് വയസുകാരിയുടെ ദുരൂഹ മരണത്തിൽ കുട്ടിയുടെ സഹോദരിയുടെ നിർണായക മൊഴി 24 ന്. കിടന്നത് അമ്മയ്ക്ക് ഒപ്പമെന്ന് മരിച്ച കുട്ടിയുടെ സഹോദരി 24 നോട് പറഞ്ഞു. അച്ഛൻ കട്ടിലിലും അമ്മയും അനുജത്തിയും ഞാനും തറയിൽ കിടന്നു.

അഞ്ച് മണിയ്ക്ക് അമ്മ വിളിച്ചു. അനിയത്തിയെ കാണാനില്ലെന്ന് പറഞ്ഞു. പിന്നീട് പറഞ്ഞു കിണറ്റിൽ വീണെന്ന്. കൂടുതൽ അറിയില്ലെന്നും കുട്ടിയുടെ സഹോദരി 24നോട് പറഞ്ഞു.

അതേസമയം പൊലീസിന്റെ ചോദ്യം ചെയ്യലിൽ ഭാവഭേദമില്ലാതെ അച്ഛനും അമ്മയും അമ്മാവനും മുത്തശ്ശിയും. നിങ്ങൾ അന്വേഷിച്ച് കണ്ടെത്തു എന്ന് പോലീസിനോട് അമ്മാവൻ പറഞ്ഞു. നിലവിൽ രണ്ടാം വട്ട ചോദ്യം ചെയ്യൽ പുരോഗമിക്കുന്നു.

രണ്ട് വയസ്സുകാരിയുടെ അമ്മ പണം നഷ്ടപ്പെട്ടെന്ന പരാതിയുമായി കഴിഞ്ഞ ദിവസം പൊലീസ് സ്റ്റേഷനില്‍ എത്തി. 30 ലക്ഷം രൂപ നഷ്ടപ്പെട്ടുവെന്ന പരാതിയുമായാണ് അമ്മ ശ്രീതു ബാലരാമപുരം പൊലീസ് സ്റ്റേഷനില്‍ എത്തിയത്. എന്നാല്‍ പരാതിയില്‍ വ്യക്തതയില്ലാത്തതിനാല്‍ പൊലീസ് കേസെടുത്തിരുന്നില്ല. എഴുതി തയ്യാറാക്കിയ പരാതിയുമായി വരാന്‍ പറഞ്ഞ് പൊലീസ് ശ്രീതുവിനെ തിരിച്ചയക്കുകയായിരുന്നു.

ദേവേന്ദുവിന്റെ മരണവുമായി ബന്ധപ്പെട്ട് അടിമുടി ദുരൂഹത ആരോപിക്കുന്ന സാഹചര്യത്തിലാണ് ഇക്കാര്യവും പുറത്തേക്ക് വരുന്നത്. അടിക്കടി വഴിക്കായിരുന്ന ശ്രീതുവും ശ്രീജിത്തും അകന്നുകഴിയുകയായിരുന്നു. ശ്രീജിത്ത് വല്ലപ്പോഴുമാണ് ഈ വീട്ടിലേക്ക് വന്നിരുന്നത്.

ദേവേന്ദുവിൻ്റെ മുത്തച്ഛൻ മരിച്ച് 16 ദിവസം പിന്നിടുമ്പോഴാണ് കുഞ്ഞിൻ്റെ ദുരൂഹ മരണം സംഭവിക്കുന്നത്. കുഞ്ഞ് കാൽ വഴുതി കിണറ്റിലേക്ക് വീഴാനുള്ള സാധ്യതയില്ലെന്നും ഇത് കൊലപാതകം തന്നെയാകാമെന്നുമാണ് പൊലീസിൻ്റെ പ്രാഥമിക നിഗമനം.

വീട്ടില്‍ ഇന്ന് മരണാനന്തര ചടങ്ങ് നടക്കുന്നതിനാല്‍ ശ്രീജിത് ഇന്നലെ രാത്രി വീട്ടില്‍ ഉണ്ടായിരുന്നു. ശ്രീതുവും ശ്രീജിത്തും മക്കളും ഉറങ്ങിയിരുന്നത് ഒരേ മുറിയിലായിരുന്നു. മറ്റു രണ്ടുമുറികളിലായി അമ്മുമ്മയും അമ്മാവനും ഉണ്ടായിരുന്നു. ഇവരെ നാല് പേരേയും കസ്റ്റഡിയിലെടുത്ത് പൊലീസ് ചോദ്യം ചെയ്തുവരികയാണ്.

Story Highlights : devendhu death sisters allegation

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here