Advertisement

‘അമ്മ എങ്ങും പോയിട്ടില്ല, എപ്പോഴും എനിക്കൊപ്പമുണ്ടായിരിക്കും’; അമ്മയുടെ വിയോഗത്തിൽ ഗോപി സുന്ദർ

January 30, 2025
1 minute Read

സംഗീത സംവിധായകന്‍ ഗോപി സുന്ദറിന്റെ അമ്മ ലിവി സുരേഷ് ബാബു(65) അന്തരിച്ചു. സംസ്‌കാരം വ്യാഴാഴ്ച മൂന്നിന് വടൂക്കര ശ്മശാനത്തില്‍ നടക്കും. അമ്മയുടെ വിയോഗ വാർത്ത ഫേസ്ബുക്കിലൂടെ ഗോപി സുന്ദർ അറിയിച്ചു. അമ്മ എന്നും തന്റെ ശക്തിയും വഴി കാട്ടിയുമാണെന്ന് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. അമ്മക്കൊപ്പമുള്ള ഫോട്ടോക്കൊപ്പമാണ് ​ഗോപി സുന്ദർ കുറിപ്പ് പങ്കുവെച്ചത്. തന്റെ സം​ഗീതത്തിലും സം​ഗീതത്തിന്റെ ഓരോ ചുവടുകളിലും ഹൃദയത്തിലും അമ്മ എന്നും ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

” അമ്മ നിങ്ങൾ എനിക്ക് ജീവിതവും സ്നേഹവും എന്റെ സ്വപ്നങ്ങളെ പിന്തുടരാനുള്ള ശക്തിയും നൽകി. ഞാൻ സൃഷ്ടിക്കുന്ന എല്ലാ മ്യൂസിക് നോട്ടുകളിലും നിങ്ങൾ എനിക്ക് പകർന്നുതന്ന സ്നേഹമുണ്ട്. നിങ്ങൾ പോയിട്ടില്ല. എന്റെ ഹൃദയത്തിലും സം​ഗീതത്തിലും എന്റെ ഓരോ ചുവടുകളിലും നിങ്ങൾ ജീവിക്കുന്നു.

നിങ്ങളുടെ ആത്മാവിന്റെ ശാന്തിക്കായി ഞാൻ ദൈവത്തോട് പ്രാർത്ഥിക്കുകയാണ്. പക്ഷേ, നിങ്ങൾ എന്നോടൊപ്പം ഉണ്ടെന്നും എന്നെ നോക്കുന്നുണ്ടെന്നും എനിക്കറിയാം. നിങ്ങൾ എല്ലായ്പ്പോഴും എന്റെ ശക്തിയും വഴി കാട്ടിയുമാകും, ” ​ഗോപി സുന്ദർ ഫേസ്ബുക്കിൽ കുറിച്ചു.

തൃശൂരിൽ ആയിരുന്നു ​ഗോപി സുന്ദറിന്റെ അമ്മ ലിവി സുരേഷ് ബാബുവിന്റെ അന്ത്യം. 65 വയസ്സായിരുന്നു. സംസ്കാരം വ്യാഴാഴ്ച വൈകീട്ട് മൂന്ന് മണിക്ക് വടൂക്കര ശ്മശാനത്തിൽ. ഭർത്താവ് സുരേഷ് ബാബു, മക്കൾ : ​ഗോപി സുന്ദർ, ശ്രീ ( മുംബൈ).

Story Highlights : gopi sundar heartfeltnote on late mother

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top